ദുബായ്: ചെറിയ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദുബായ് മലയാളം ഈദ് ഗാഹ് ഈ വർഷം അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കും.
ദുബായ് മതകാര്യ വകുപ്പിന്റെ കീഴിൽ നടക്കുന്ന ഈദ് നമസ്കാരത്തിന് മസ്ജിദ് അൽ അൻസാർ (ജബൽ അലി) ഇമാം സാജിദ് ബിൻ ഷരീഫ് നേതൃത്വം നൽകും. ഈദ് നമസ്കാരം പുലർച്ചെ 6.20ന് ആരംഭിക്കും.
സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രാർത്ഥനയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യങ്ങൾ, ലഘു ഭക്ഷണം, പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
പ്രാർഥനയ്ക്ക് എത്തുന്നവർ മുസല്ല കയ്യിൽ കരുതുകയും വുദു എടുത്ത് കൃത്യസമയത്ത് എത്തുകയും ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +971 551828616
English Summary: Dubai Malayalam Eid Gah will be held at Woodlem Park School in Al Khisaise with Eid prayer scheduled at 6:20 AM led by Imam Sajid Bin Shareef.















































