• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് ഇമിഗ്രേഷൻ; യാത്ര സുഗമമാക്കാൻ റെഡ് കാർപെറ്റും ക്ലിക്ക് ആൻഡ് ട്രാവലും അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസയും

by UAE വാർത്ത ലേഖകൻ
1 day ago
in Travel
Reading Time: 1 min read
22 0
GDRFA Dubai showcases its Red Carpet biometric clearance, mobile Click and Travel immigration units, and multi-entry tourist visas at ATM 2026.
123
VIEWS
Share on WhatsappShare on Facebook


ദുബായ്: സന്ദർശകരുടെ യാത്രാനുഭവം കൂടുതൽ സുഗമവും വേഗത്തിലുമാക്കുന്ന സമഗ്ര സേവന സംവിധാനങ്ങളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM) 2026ൽ. സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിലാണ് സന്ദർശകർക്കും ട്രാവൽ-ടൂറിസം മേഖലയിലെ പ്രതിനിധികൾക്കുമായി വിവിധ സേവനങ്ങളും സാങ്കേതിക സംവിധാനങ്ങളും അവതരിപ്പിക്കുന്നത്.

ദുബായിലെത്തുന്ന സന്ദർശകന്റെ പ്രവേശനം മുതൽ യാത്ര പൂർത്തിയാക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കുന്നതിനുള്ള റെഡ് കാർപെറ്റ്, ക്ലിക്ക് ആൻഡ് ട്രാവൽ, അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, 60 ദിവസത്തെ എൻട്രി വിസ, അൽസആദ കാർഡ് തുടങ്ങിയ സേവനങ്ങളാണ് ജി ഡി ആർ എഫ് എ സ്റ്റാളിലെ പ്രധാന ആകർഷണങ്ങൾ.ഷെയ്ഖ് സായിദ് ഹാൾ 1, സോൺ 29-ലാണ് ജി.ഡി.ആർ.എഫ്.എ ദുബായിയുടെ പവലിയൻ ഒരുക്കിയിരിക്കുന്നത്.

ലോകത്തെ പ്രമുഖ ട്രാവൽ-ടൂറിസം മേളകളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പങ്കാളിത്തം യാത്രാ-ടൂറിസം മേഖലയിലെ പ്രൊഫഷണലുകൾ, പങ്കാളികൾ, സന്ദർശകർ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ജനറൽ ഡയറക്ടറേറ്റ് വികസിപ്പിച്ച സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനുമുള്ള അവസരമാണെന്ന് അധികൃതർ പറഞ്ഞു. വേഗത, സൗകര്യം, സേവന മികവ് എന്നിവ സംയോജിപ്പിക്കുന്ന സംവിധാനങ്ങളിലൂടെ യുഎഇയുടെ മത്സരക്ഷമതയും ആഗോള ടൂറിസം, ബിസിനസ്, താമസ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പങ്കാളിത്തം സന്ദർശകരുടെ യാത്രയിലെ ഓരോ ഘട്ടവും സുഗമമാക്കുന്നതിനായി ജി ഡി ആർ എഫ് എ വികസിപ്പിച്ച പരിഹാരങ്ങൾ യാത്രാ-ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് ജി ഡി ആർ എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എയർപോർട്സ് മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീതി പറഞ്ഞു.
പങ്കാളികളുമായി സഹകരിച്ച് യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കൂടുതൽ വേഗതയേറിയതും വഴക്കമുള്ളതുമായ സേവനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷിതവും തടസ്സരഹിതവും സംയോജിതവുമായ യാത്രാനുഭവം നൽകാനുള്ള ദുബായിയുടെ സന്നദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . അതോടൊപ്പം ടൂറിസം മേഖലയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ഇത് പിന്തുണ നൽകുന്നുവെന്ന് മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീതി കൂട്ടിച്ചേർത്തു.

ബയോമെട്രിക് സംവിധാനവുമായി റെഡ് കാർപെറ്റ്

പ്രദർശനത്തിൽ അവതരിപ്പിക്കുന്ന പ്രധാന സേവനങ്ങളിലൊന്നാണ് റെഡ് കാർപെറ്റ്. ബയോമെട്രിക് വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിഞ്ഞ് പാസ്‌പോർട്ട് കൺട്രോൾ നടപടികൾ വേഗത്തിലും തടസ്സമില്ലാതെയും പൂർത്തിയാക്കുന്നതാണ് ഈ സംവിധാനം. യാത്രാ രേഖകൾ ഓരോ ഘട്ടത്തിലും ആവർത്തിച്ച് ഹാജരാക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിലൂടെ സ്മാർട്ട് ബോർഡർ കൺട്രോളിന്റെ നൂതന മാതൃകയാണ് റെഡ് കാർപെറ്റ്. ഇത് പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നു.

തിരക്കിൽ മൊബൈൽ വഴി ക്ലിക്ക് ആൻഡ് ട്രാവൽ

വിമാനത്താവളങ്ങളിലെ തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന-പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ക്ലിക്ക് ആൻഡ് ട്രാവൽ- സേവനവും ATM-ൽ അവതരിപ്പിക്കുന്നു.

ബയോമെട്രിക് സാങ്കേതികവിദ്യ, യാത്രക്കാരുടെ വിവരങ്ങളുടെ ഓട്ടോമേറ്റഡ് പ്രീ-സ്‌ക്രീനിങ്, ബന്ധപ്പെട്ട സംവിധാനങ്ങളുമായുള്ള സുരക്ഷിത കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ചാണ് സേവനം പ്രവർത്തിക്കുന്നത്. നടപടികളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം ദുബായ് വിമാനത്താവളങ്ങളിലെ യാത്ര കൂടുതൽ സുഗമവും നൂതനവുമാക്കുകയാണ് ലക്ഷ്യം.

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ

യുഎഇയിൽ പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ ആവശ്യമില്ലാതെ പല തവണ രാജ്യത്ത് പ്രവേശിക്കാൻ സഹായിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിൽ ലഭിക്കും. അംഗീകൃത കാലാവധി, ചട്ടങ്ങൾ, നിബന്ധനകൾ എന്നിവയ്ക്ക് വിധേയമായി ആവർത്തിച്ചുള്ള യുഎഇ സന്ദർശനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ആസൂത്രണം ചെയ്യാൻ ഈ വിസ സഹായിക്കും.

വിദേശത്ത് താമസിക്കുന്ന ചില രാജ്യങ്ങളിലെ പൗരന്മാർക്ക് അനുവദിക്കുന്ന 60 ദിവസത്തെ എൻട്രി വിസ സേവനവും പരിചയപ്പെടുത്തും. നിശ്ചിത യോഗ്യതകളും വ്യവസ്ഥകളും പാലിക്കുന്നവർക്ക് യുഎഇ സന്ദർശിക്കാൻ കൂടുതൽ വഴക്കമുള്ള സൗകര്യം നൽകുന്നതാണ് ഈ സേവനം.

വിനോദസഞ്ചാരികൾക്ക് ‘അൽസആദ’ കാർഡും

ജി ഡി ആർ എഫ് എ ദുബായുടെ ഇവൻസ് ആൻഡ് കോളിറ്റി ഓഫ് ലൈഫ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിക്കുന്ന ALSAADA Card- സേവനവും പ്രദർശനത്തിലെ ശ്രദ്ധേയമായ സംവിധാനമാണ്. ദുബായ് പ്രവേശന കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് ടൂറിസം, യാത്ര, ഭക്ഷണം, റീട്ടെയിൽ, ആരോഗ്യം-സൗന്ദര്യം, വാഹന സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിപുലമായ പങ്കാളി ശൃംഖല നൽകുന്ന പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇതിലൂടെ ലഭിക്കും.

പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് ALSAADA ആപ്പിൽ എങ്ങനെ പ്രവേശിക്കാമെന്നും ദുബായിലെ താമസകാലത്ത് ലഭ്യമായ വിവിധ ഓഫറുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സ്റ്റാളിലെ വിദഗ്ധരിൽ നിന്ന് സന്ദർശകർക്ക് മനസ്സിലാക്കാം. എത്തിച്ചേരുന്നതു മുതൽ മടങ്ങുന്നതുവരെയുള്ള യാത്രാനുഭവത്തിന് അധിക മൂല്യം നൽകുകയാണ് കാർഡിന്റെ ലക്ഷ്യം.

സെപ്റ്റംബർ 14 മുതൽ 17 വരെ നടക്കുന്ന പ്രദർശനത്തിൽ ദുബായ് ജി ഡി ആർ എഫ് എ യുടെ സ്റ്റാൾ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുമായി നേരിട്ട് സംവദിക്കാനും സേവനങ്ങളുടെ സവിശേഷതകളും പ്രയോജനപ്പെടുത്തുന്ന രീതികളും മനസ്സിലാക്കാനും യാത്രക്കാർക്കും ടൂറിസം-ട്രാവൽ കമ്പനികളുടെ പ്രതിനിധികൾക്കും സ്റ്റാളിൽ അവസരമുണ്ടാകും. സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദഗ്ധർ മറുപടിയും നൽകും.

Tags: Arabian Travel MarketDUBAIDubai AirportsGDRFATourism UAETravel NewsVisas

RelatedPosts

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

Dubai's GDRFA launches an online service enabling workers to report employers or sponsors who unlawfully retain their passports. Learn the step-by-step process.
UAE

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

Sheikh Sultan bin Ahmed Al Qasimi assesses rehabilitation, education, and childcare initiatives across Bali to strengthen TBHF aid partnerships in Southeast Asia.
Uncategorized

ഇന്തോനേഷ്യയിലെ ചാരിറ്റി പദ്ധതികൾ വിലയിരുത്തി ഷാർജ ഉപഭരണാധികാരി; തെക്കുകിഴക്കൻ ഏഷ്യയിൽ ജീവകാരുണ്യ സഹായം വ്യാപിപ്പിക്കാൻ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Over 160,000 runners logged 290 million steps during the second edition of the Dubai Mallathon, featuring a full 42km indoor marathon at Dubai Mall.
Sports

1.6 ലക്ഷത്തിലധികം പേർ പങ്കെടുത്തു; റെക്കോർഡ് നേട്ടത്തോടെ ദുബായ് മല്ലത്തോണിന് സമാപനം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.