ദുബായ്: യു എ ഇ യുടെ കുടുംബ വർഷാചരണത്തിന്റെ ഭാഗമായി പ്രവാസികൾക്കായി മോഡൽ സർവീസ് സൊസൈറ്റി
(എം എസ് എസ്) ഉം പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) ഉം ചേർന്ന് ദുബായ് കമ്മ്യുണിറ്റി ഡെവലപ്മെന്റ്
അതോറിറ്റി (സി ഡി എ) യുടെ അനുമതിയോടെ 2026 ഒക്ടോബർ 18നു ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ്
റാഷിദിയ പേസ് ബ്രിടീഷ് സ്‌കൂളിൽ സംഘടിപ്പിക്കുന്ന സൗജന്യ ‘കുടുംബ നീതിമേള’ യിലേക്കുള്ള രജിസ്‌ട്രേഷൻ
ആരംഭിച്ചു.
യു.എ.ഇയിലെ പ്രമുഖ അഭിഭാക്ഷകരും ഹോപ്പ് ഓഫ് ലൈഫ് ടീമിന്റെ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളും
കൗൺസിലർമാരും പങ്കെടുക്കുന്ന നീതിമേളയിൽ കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക
നിയമ വിഷയങ്ങൾ,വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ
കുടുംബ കൗൺസിലിംഗ് & മധ്യസ്ഥത കുട്ടികൾക്കുള്ള കൗൺസിലിംഗ് , മറ്റു പൊതു നിയമ പ്രശ്നങ്ങൾ എന്നിവയിൽ
സാധാരണക്കാർക്ക് സൗജന്യ സേവനം ലഭ്യമാകും. ബെല്ലോ ട്രാൻസ്‌പോർട് ഒരുക്കുന്ന സൗജന്യ യാത്ര സൗകര്യവുമുണ്ടാകും.
ദുബായ് എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ജന. സിക്രട്ടറി ഷജിൽ ഷൌക്കത്ത് രജിസ്‌ട്രേഷൻ ലിങ്ക് ഓപ്പൺ ചെയ്തു
ഉത്ഘാടനം നിർവഹിച്ചു. നീതി മേള ജന.കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. അഭിഭാഷക പാനൽ
കൺവീനർ അഡ്വ.അസീസ് തോലേരി, കൗൺസിലേഴ്‌സ് കൺവീനർ അഡ്വ.ഗിരിജ, പിൽസ് സിക്രട്ടറി അരുൺ സുന്ദർ രാജ്,
അബ്ദുൽ ജബ്ബാർ, ശംസുദ്ധീൻ അഹമ്മദ്, ബാനു ഷംസ് , ഷമീം, ഇജാസ് , തൻസീർ, ബഷീർ , സമീർ പങ്കെടുത്തു.
പിൽസ് ജന.സിക്രട്ടറി അൽ നിഷാജ് ശാഹുൽ സ്വാഗതവും , ഉമർ ടി വി നന്ദിയും പറഞ്ഞു.
🔗 രജിസ്ട്രേഷൻ : https://legal.mssgulf.org ഈ ലിങ്ക് ഉപയോഗിക്കുക.
📞 വിവരങ്ങൾക്ക്: 0547352524 ഫോൺ നമ്പറിൽ ബന്ധപ്പെടുക.
തീയതി: ഒക്ടോബർ 18,ഞായറാഴ്ച
⏰ സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ
📍 സ്ഥലം: Pace British School, Rashidiya, Dubai (Free Shuttle Service from Metro by Bello Transport)
ഫോട്ടോ: എം എസ് എസ് -പിൽസ് ‘സൗജന്യ കുടുംബ നീതിമേള’ യുടെ രജിസ്‌ട്രേഷൻ സിക്രട്ടറി ഷജിൽ ഷൌക്കത്ത് ലിങ്ക് ഓപ്പൺ
ചെയ്തു ഉത്ഘാടനം ചെയ്യുന്നു. അഡ്വ.മുഹമ്മദ് സാജിദ്, അഡ്വ.അസീസ് തോലേരി, അഡ്വ ഗിരിജ തുടങ്ങിയവർ സമീപം










