ദുബായ്: ഗൾഫ്, യു.കെ., അയർലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ നഴ്‌സുമാർക്ക് ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷൻ നേടാനുള്ള പുതിയ വഴികൾ ഒരുക്കുന്നതിനായി Global Nurse Empowerment (GNE) – Australia എന്ന പ്രോഗ്രാം ആരംഭിച്ചു. ആവശ്യമായ എല്ലാ പരിശീലനങ്ങളും ദുബായിലും ഇന്ത്യയിലുമുള്ള Flyworld Academy വഴി ലഭ്യമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
International Malayalee Nurses Association (AIMNA) ഉൾപ്പെടെ ഗൾഫ്, ഇന്ത്യ, യു.കെ. എന്നിവിടങ്ങളിലെ വിവിധ നഴ്‌സിങ് സംഘടനകളുടെ സഹകരണത്തോടെയാണ് Flyworld ഈ പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം Flyworld GCC Corporate Office, Dubai-യിൽ ആർ.ജെ. മിധുൻ നിർവഹിച്ചു. Flyworld GCC Regional Head ഡാനിയൽ ജോണി, Regional Manager രശിക് രാജൻ, OSCE Dept Head പ്രൊഫ്. ബെറ്റി റോയ്, Dubai Manager അനിത ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷൻ നേടാൻ ശ്രമിക്കുന്ന നഴ്‌സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. English language, NCLEX-RN, OSCE തുടങ്ങിയ പരീക്ഷകൾക്ക് ആവശ്യമായ പരിശീലനവും job interview training ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും ഈ പദ്ധതിയുടെ ഭാഗമായി നൽകും.
കൂടാതെ, ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷൻ നേടാൻ ആവശ്യമായ നിയമപരമായ നടപടികൾക്കായി Australian Migration Lawyer അഡ്വ. താര എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവും പദ്ധതിയുമായി സഹകരിക്കുന്നതായി അധികൃതർ അറിയിച്ചു.
English Summary :The Global Nurse Empowerment (GNE) – Australia programme has been launched to help nurses from the Gulf, UK, Ireland and India obtain Australian nursing registration through training provided by Flyworld Academy in Dubai and India.









































