• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

20 മണിക്കൂർ അദ്ധ്വാനം, 250 ചതുരശ്ര മീറ്റർ; യുഎഇ പ്രസിഡന്റിന് ആദരമർപ്പിച്ച് ആയിരത്തിലേറെ ആരോഗ്യപ്രവർത്തകരുടെ കൂറ്റൻ പൂക്കളം

by UAE വാർത്ത ലേഖകൻ
3 months ago
in UAE
Reading Time: 1 min read
23 0
Healthcare workers at Burjeel Medical City standing around a 250-square-meter floral carpet featuring UAE President Sheikh Mohamed bin Zayed Al Nahyan.
129
VIEWS
Share on WhatsappShare on Facebook

അബുദാബി ∙ പ്രതിസന്ധികളെ അതിജീവിക്കുന്ന യുഎഇയുടെ കരുത്തിനും പുരോഗതിക്കും ആദരമേകി തലസ്ഥാനത്ത് ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ഒന്നിച്ചുചേർന്ന് തീർത്തത് കൂറ്റൻ പൂക്കളം. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) ഒരുക്കിയ 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പൂക്കളം ഇത്തവണത്തെ ഓണാഘോഷങ്ങളിലെ പ്രധാന ആകർഷണമായി മാറി.

Healthcare workers at Burjeel Medical City standing around a 250-square-meter floral carpet featuring UAE President Sheikh Mohamed bin Zayed Al Nahyan.

35 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ചേർന്ന് 20 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വിസ്മയം പൂർത്തിയാക്കിയത്. നെഞ്ചിൽ കൈവച്ച് അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രമാണ് പൂക്കളത്തിന്റെ മുഖ്യ ആകർഷണം. ബിഎംസിയിലെ മലയാളി നഴ്‌സുമാർ, അഡ്മിൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളത്തിന് ആശയമേകിയത്.

മുന്നോട്ട് നയിച്ച ‘ആ വാക്കുകൾ’

“യുഎഇ ശക്തവും കരുത്തുറ്റതുമാണ്, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ ഉയർന്നുവരും” എന്ന യുഎഇ പ്രസിഡന്റിന്റെ വാക്കുകളിൽ നിന്നാണ് ഇത്തവണത്തെ പൂക്കളത്തിന്റെ ആശയം ഉടലെടുത്തത്. രാജ്യത്തിന് മുഴുവൻ പ്രത്യാശയും ആത്മവിശ്വാസവും നൽകിയ ഈ വാക്കുകൾ തന്നെയാണ് പൂക്കളത്തിന്റെ പ്രമേയവും.

പരമ്പരാഗത ഒട്ടകയാത്രയിൽ തുടങ്ങി ആധുനിക ഇത്തിഹാദ് റെയിലിൽ എത്തിനിൽക്കുന്ന യുഎഇയുടെ വികസനക്കുതിപ്പ് പൂക്കളത്തിൽ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. പാരമ്പര്യത്തിൽ നിന്ന് ഭാവിയിലേക്കുള്ള പ്രയാണവും മികച്ച കാഴ്ചപ്പാടും നിശ്ചയദാർഢ്യവുമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ബിഎംസിയുടെ നടുമുറ്റത്തുള്ള സാൻഡ് പെൻഡുലം കാലത്തിന്റെയും തുടർച്ചയുടെയും ചിഹ്നമായി ഈ പൂക്കളത്തിന് മധ്യത്തിൽ നിലകൊള്ളുന്നു. പരസ്പരമുള്ള കരുതലിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പകരുന്ന ഓണവും, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുന്ന യുഎഇയുടെ മനോഭാവവും തമ്മിലുള്ള പൊരുത്തമാണ് ആരോഗ്യപ്രവർത്തകർ വരച്ചുകാട്ടുന്നത്.

നേതൃത്വത്തിലും പരസ്പരമുള്ള വിശ്വാസത്തിലുമാണ് നമ്മുടെ കരുത്തെന്നും യുഎഇ കൈവരിച്ച പുരോഗതിയാണ് പൂക്കളം പ്രതിനിധീകരിക്കുന്നതെന്നും എമിറാത്തി പൗരയും ബുർജീൽ മെഡിക്കൽ സിറ്റി അസിസ്റ്റന്റ് നഴ്‌സിംഗ് ഡയറക്ടറുമായ അമീറ അൽ കത്തേരി പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നേറുന്ന യുഎഇയുടെ മനോഭാവത്തിനുള്ള സമർപ്പണമാണ് ഈ പൂക്കളമെന്ന് ബിഎംസി സിഇഒ ഡോ. മുജ്തബ അലി ഖാൻ വ്യക്തമാക്കി.

പൂക്കളത്തിന് ചുറ്റും തിരുവാതിരയും ഓണക്കളികളുമായി ആരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു. യുഎഇ ആരോഗ്യമേഖലയിലെ ഓണാഘോഷങ്ങളിലെ മുഖ്യ ആകർഷണമാണ് ഓരോ വർഷവും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പ്രമേയമാക്കി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുക്കുന്ന പൂക്കളം.

Tags: Abu DhabiBurjeel Medical CityHealthcareOnamSheikh Mohamed bin ZayedUAE

RelatedPosts

Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

The Indian Media Forum in the UAE hosted a farewell for Malayalam Manorama's Mintu P. Jacob and Asianet News' Sahal C. Muhammed returning to India.
Community

മിന്റു പി. ജേക്കബിനും സഹൽ സി. മുഹമ്മദിനും ദുബായിൽ യാത്രയയപ്പ് നൽകി

LuLu kicks off its Super Friday sale across the UAE with up to 70% off on electronics, groceries, and fashion, plus trade-in deals until December 3.
Business

യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ക്യാമ്പയിന് തുടക്കമായി; ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

A 36-year-old Emirati motorcyclist died after losing control at the Go-Kart curve on Phra Barami Road in Phuket, Thailand. Police are investigating.
UAE

തായ്‌ലൻഡിലെ ഫുക്കറ്റിൽ ബൈക്കപകടത്തിൽ 36-കാരനായ യുഎഇ പൗരൻ മരിച്ചു

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

Burjeel Hospital Abu Dhabi won first place in the Talent Empowerment Pioneers category at the 4th Emirates Labour Market Award in Abu Dhabi.
Health

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

Thousands of runners and families gathered on Dubai’s Sheikh Zayed Road for Dubai Run 2026, featuring 5km and 10km routes under the Dubai Fitness Challenge.
Lifestyle

ദുബായ് റൺ 2026: ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി
Tech

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി

Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

Singer Sid Sriram brings 'Sing India' to Dubai's Coca-Cola Arena on Nov 22, performing Tamil, Telugu, Malayalam, and Kannada hits. Tickets on Platinumlist.
Music

സിദ് ശ്രീറാം ആദ്യമായി ദുബായിൽ പാടുന്നു; ‘സിങ് ഇന്ത്യ’ സംഗീത നിശ ഞായറാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.