• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

കുട്ടികളുടെ സ്വകാര്യത ലംഘിച്ചു: യുഎസിൽ 400 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ ടിക് ടോക്

by UAE വാർത്ത ലേഖകൻ
2 months ago
in Tech
Reading Time: 1 min read
23 0
TikTok app icon displayed on a smartphone screen with the US Department of Justice seal in the background.
129
VIEWS
Share on WhatsappShare on Facebook

13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചെന്ന കേസിലാണ് നീതിന്യായ വകുപ്പുമായി ധാരണയായത്

വാഷിങ്ടൺ:കുട്ടികളുടെ ഓൺലൈൻ സ്വകാര്യത ലംഘിച്ചെന്ന കേസിൽ യുഎസ് നീതിന്യായ വകുപ്പുമായി (ഡിഒജെ) 400 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3,350 കോടി രൂപ) ഒത്തുതീർപ്പിന് ധാരണയായി ടിക് ടോക്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, മാതാപിതാക്കളുടെ അനുമതിയില്ലാതെ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേസ്.

2024 ഓഗസ്റ്റിൽ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ ശുപാർശയെ തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി. 300 ദശലക്ഷം ഡോളർ ടിക് ടോക് ഉടനടി അടയ്ക്കും. മുൻപ് ടിക് ടോക് ഏറ്റെടുത്ത മ്യൂസിക്കലി (Musical.ly) എന്ന ആപ്പുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ ഒഴിവാക്കുന്ന മുറയ്ക്ക് ബാക്കി 100 ദശലക്ഷം ഡോളർ കൈമാറും.

യുഎസ് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പ്രകാരമുള്ള നിയമങ്ങൾ ലംഘിച്ച് ടിക് ടോക് കുട്ടികളുടെ അക്കൗണ്ടുകൾ ഉണ്ടാക്കാൻ അനുവദിച്ചെന്നും അവരുടെ ഡാറ്റ ശേഖരിച്ചെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന മാതാപിതാക്കളുടെ ആവശ്യങ്ങൾ കമ്പനി അവഗണിച്ചതായും പരാതിയിലുണ്ടായിരുന്നു.

അമേരിക്കൻ കുട്ടികളുടെയും മാതാപിതാക്കളുടെയും അവകാശ സംരക്ഷണത്തിൽ നിർണായകമായ തീരുമാനമാണിതെന്ന് യുഎസ് അസോസിയേറ്റ് അറ്റോർണി ജനറൽ സ്റ്റാൻലി ഇ. വുഡ്‌വാർഡ് ജൂനിയർ വ്യക്തമാക്കി. കേസിനുശേഷം ടിക് ടോക് തങ്ങളുടെ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. ഓറക്കിൾ, സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായ എംജിഎക്സ് എന്നിവയുടെ പങ്കാളിത്തത്തോടെ യുഎസിലെ പ്രവർത്തനങ്ങൾക്ക് പുതിയ ഭരണസംവിധാനം ടിക് ടോക് രൂപീകരിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പരിശോധന ശക്തമാകുന്നതിനിടെയാണ് പുതിയ ഒത്തുതീർപ്പ്. സമാനമായ നിയമലംഘനങ്ങളുടെ പേരിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയും യുഎസിൽ വിചാരണ നേരിടുന്നുണ്ട്. കേസിൽ കുറ്റം സ്ഥാപിക്കപ്പെടാതെയാണ് ധാരണയിലെത്തിയതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

Tags: Cyber LawInternational NewsMediaTechTechnologyTikTok

RelatedPosts

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

UAE, Abu Dhabi, Artificial Intelligence, Saal.ai, Business, Technology, Innovation, Middle East Economy
Tech

സ്വദേശി സാങ്കേതികവിദ്യയിലൂടെ യുഎഇയെ ആഗോള നിർമിതബുദ്ധി ഹബ്ബാക്കാൻ ലക്ഷ്യമിട്ട് സാൽ.എഐ

Sharjah Research, Technology and Innovation Park signs an MoU with the World Telugu IT Council to expand market entry, applied research, and investment across the GCC.
Sharjah

ആഗോള സാങ്കേതിക പങ്കാളിത്തത്തിന് ഷാർജ ഇന്നൊവേഷൻ പാർക്കും തെലുങ്ക് ഐടി കൗൺസിലും കൈകോർക്കുന്നു

Dubai RTA announces the inaugural EV World 2026 exhibition from Nov. 10–12 at DWTC, bringing 300 global companies to accelerate zero-emission transport.
Business

ആഗോള ഹരിത ഗതാഗത ഉച്ചകോടി ‘ഇവി വേൾഡ് 2026’: നവംബറിൽ ദുബായിൽ അരങ്ങേറും

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

The Global Food Security Summit concluded at ADNEC Centre Abu Dhabi, focusing on AI adoption, water management, and resilient supply chains across the GCC.
Business

ഭക്ഷ്യസുരക്ഷാ രംഗത്ത് എഐയും ജല സാങ്കേതികവിദ്യയും: ഗ്ലോബൽ ഫുഡ് വീക്കിന്റെ രണ്ടാം ദിന ചർച്ചകൾ അബുദാബിയിൽ സമാപിച്ചു

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.