യുഎഇയിലെ കനത്ത മൂടല്‍ മഞ്ഞ് വിമാന സര്‍വീസുകളെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ദുബായില്‍ നിന്നുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. ഇതിന് പുറമെ ദുബായിലേക്ക് എത്തേണ്ട 23 വിമാനങ്ങള്‍ സമീപത്തെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മുതലാണ് സര്‍വീസുകള്‍ തടസപ്പെട്ടത്.യുഎഇയില്‍ നിന്നുളള യാത്രക്കാക്കാരും യുഎഇയിലേക്ക് വരുന്നവരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ദുബായ് എയര്‍പോർട്ട് അധികൃതര്‍ വ്യക്തമാക്കി.പ്രതികൂല കാലാവസ്ഥാ വരും ദിവസങ്ങളിലും വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതാണ് സര്‍വീസുകള്‍ തടസപ്പെടാന്‍ കാരണം.













































