• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

by UAE വാർത്ത ലേഖകൻ
4 months ago
in World
Reading Time: 1 min read
24 0
ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്
136
VIEWS
Share on WhatsappShare on Facebook

തെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ഇനിയും പ്രതികരണമറിയിക്കാത്ത ഇറാന്റെ പുതിയ ഭീഷണി. ഇറാൻ എണ്ണ ടാങ്കറുകൾ ആക്രമിക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലൊന്ന് തകർക്കുമെന്നാണ് ഭീഷണി. ഒമാൻ കടലിൽ രണ്ട് ഇറാൻ ടാങ്കറുകൾ അമേരിക്കൻ സേന ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ റവലൂഷനറി ഗാർഡ്സ് രംഗത്തെത്തിയത്. ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെയും ലബനാനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ലബനാനിൽ 24 മണിക്കൂറിനിടെ 29 പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്.

‘‘ഇറാൻ ടാങ്കറുകൾ, വാണിജ്യ കപ്പലുകൾ എന്നിവക്കു നേരെയുള്ള ഏത് ആക്രമണവും മേഖലയിലെ അമേരിക്കൻ താവളങ്ങളിലൊന്നിനു മേൽ കനത്ത ആക്രമണത്തിനിടയാക്കും. ശത്രു കപ്പലുകളും ലക്ഷ്യം വെക്കും’’ -റവലൂഷനറി ഗാർഡ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഹുർമുസിലും പരിസരത്തും കപ്പലുകൾക്കു നേരെ ആക്രമണം തുടരുകയാണ്. ഖത്തർ തീരത്തുനിന്ന് 43 കിലോമീറ്റർ അകലെ ചരക്കുകപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.

അബൂദബി തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണ് ഞായറാഴ്ച രാവിലെ ആക്രമിക്കപ്പെട്ടത്. തീയണച്ചതായും ജീവനക്കാർ സുരക്ഷിതരാണെന്നും ഖത്തർ അറിയിച്ചു. ഖത്തറിൽനിന്ന് പാചകവാതകവുമായി പുറപ്പെട്ട കപ്പൽ ഹുർമുസ് കടന്ന് പാകിസ്താനിലെ ഖാസിം തുറമുഖം ലക്ഷ്യമാക്കി നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൾഫ് രാജ്യങ്ങൾക്കു നേരെ ഇറാൻ ഡ്രോൺ ആക്രമണം തുടരുന്നതും സംഘർഷം കനക്കുമെന്ന ആശങ്ക ഉയർത്തുകയാണ്. ഡ്രോണുകൾ വെടിവെച്ചിട്ടതായി കുവൈത്തും യു.എ.ഇയും അറിയിച്ചു. വെള്ളിയാഴ്ചയാണ് രണ്ട് ഇറാൻ കപ്പലുകൾ യു.എസ് ആക്രമിച്ചത്. ഹുർമുസിലെ ഇറാൻ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി യു.എസ് സേന അറിയിച്ചു. അമേരിക്ക സമർപ്പിച്ച 14 ഇന നിർദേശങ്ങളോട് പ്രതികരണമറിയിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടും ഇറാൻ മൗനം തുടരുകയാണ്.

Tags: Gulf tensions newsIran Revolutionary Guards warningiran us conflict escalationmiddle east crisis updateqatar ship attack reportstrait of hormuz drone attackus iran tensions news

RelatedPosts

ഗൾഫിലെ യു.എസ് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ; ജീവനക്കാർക്ക് അടിയന്തര മുന്നറിയിപ്പ്
World

ഗൾഫിലെ യു.എസ് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ; ജീവനക്കാർക്ക് അടിയന്തര മുന്നറിയിപ്പ്

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
Bahrain

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

അഞ്ചു അറബ് രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചു; ഇറാനെതിരെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
GCC

ഒമാനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

iD Fresh Food Global CEO PC Musthafa underwent a live polygraph test to prove the brand's commitment to chemical-free ingredients as it expands in the UAE and GCC.
Business

ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളില്ലെന്ന് തെളിയിക്കാൻ ലൈ ഡിറ്റക്ടർ ടെസ്റ്റിന് വിധേയനായി ഐഡി ഫ്രഷ് സിഇഒ പി.സി മുസ്തഫ

Kuwait strongly condemns dawn Iranian drone and missile attacks on sites including residential complexes, citing violations of UN Resolution 2817.
GCC

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.