• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഒമാനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

by UAE വാർത്ത ലേഖകൻ
8 months ago
in GCC, Saudi Arabia
Reading Time: 1 min read
25 0
അഞ്ചു അറബ് രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചു; ഇറാനെതിരെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
140
VIEWS
Share on WhatsappShare on Facebook

റിയാദ്: ഒമാനെതിരെയുണ്ടായ ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഒമാന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ സൗദി, സഹോദര രാഷ്ട്രമായ ഒമാനോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.

ഒമാൻ സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഒമാനെ സഹായിക്കുന്നതിനായി ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സൗദി അറിയിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഇത്തരം നടപടികൾ മേഖലയുടെ സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ബാധിക്കുമെന്നും ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നൽകി.

ഇറാന്റെ നിയമലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷാവസ്ഥ വഷളാകുന്നത് ഒഴിവാക്കാൻ നയതന്ത്രപരമായ ഇടപെടലുകൾ അനിവാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ന് രാവിലെ ഒമാനിലെ ദുകം വാണിജ്യ തുറമുഖത്തിന് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി ഒമാൻ അധികൃതർ അറിയിച്ചു. ഇതിൽ ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചതോടെ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. രണ്ടാമത്തെ ഡ്രോൺ ഇന്ധന ടാങ്കുകൾക്ക് സമീപം വീണെങ്കിലും കൂടുതൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ബഹ്റൈൻ, ഖത്തർ, യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ സ്ഥിതിഗതികൾ അതീവ ജാഗ്രതയിലാണ് തുടരുന്നത്.

English Summary:
Saudi Arabia has strongly condemned Iran’s drone attack on Oman’s Duqm commercial port, calling it a violation of sovereignty. Riyadh expressed full solidarity with Oman and urged the international community to take a firm stance amid escalating Gulf tensions.

Tags: Duqm port drone strikeGulf tensions newsIran drone attack OmanMiddle East conflict updateSaudi Arabia Oman attackSaudi statement on Iran

RelatedPosts

ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്
World

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
Bahrain

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.
GCC

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.

Access free legal advice and psychological counseling in Dubai on Sunday, Oct 18, 2026. Emirati and Indian lawyers address family law, debt, and visa disputes.
Community

കുടുംബ നീതിമേള നാളെ (ഞായറാഴ്ച)

UAE volunteer group 'Thank You for Giving' secures an Arabian World Record after extending humanitarian support to over 12,000 families across the emirates.
Community

12,000-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങ്; യുഎഇ സന്നദ്ധ സംഘടനയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്

Saudi air defences intercept missiles targeting Yanbu oil hub as Trump signs an executive waiver halting Graham Act sanctions on Russian energy trade.
GCC

സൗദിയിൽ മിസൈൽ ആക്രമണം തകർത്തു; റഷ്യൻ എണ്ണ ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

Zayed National Museum in Abu Dhabi will open its landmark exhibition, 'Tracks Through Time,' this December, tracing 7,000 years of camel heritage, trade, and ancient DNA.
UAE

ഏഴായിരം വർഷത്തെ ഒട്ടക ചരിത്രം അനാവരണം ചെയ്ത് സായിദ് നാഷണൽ മ്യൂസിയം; അപൂർവ പ്രദർശനം ഡിസംബറിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.