• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

കുവൈറ്റിന് നേരെ ഡ്രോൺ-മിസൈൽ ആക്രമണം; ആകാശത്തുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

by UAE വാർത്ത ലേഖകൻ
2 weeks ago
in World
Reading Time: 1 min read
22 1
Kuwaiti air defence systems intercepted incoming hostile drones and missiles. The General Staff confirmed mid-air explosions and urged residents to follow safety guidance.
125
VIEWS
Share on WhatsappShare on Facebook

രാജ്യത്തു കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർത്തതിന്റേതെന്ന് സൈന്യം; ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി — സെപ്റ്റംബർ 2, 2026 : മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനിടെ കുവൈറ്റിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ ശത്രു ഡ്രോണുകളെയും മിസൈലുകളെയും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ചുതന്നെ വെടിവെച്ചു വീഴ്ത്തി.

ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തി വ്യോമാക്രമണ ഭീഷണിയും പ്രതിരോധ നീക്കങ്ങളും ഉണ്ടായത്. വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർത്തപ്പോഴാണ് ജനവാസ കേന്ദ്രങ്ങളിലടക്കം വലിയ ശബ്ദത്തിൽ സ്ഫോടനങ്ങൾ കേട്ടതെന്ന് കുവൈറ്റ് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. കുവൈറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയായ കുന (KUNA) വഴിയാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.

അടിയന്തര സാഹചര്യത്തെ തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. പ്രതിരോധ നടപടികൾ വിജയകരമായി പൂർത്തിയാക്കിയെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു. ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ പൗരന്മാരോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു.

ആകാശത്തുവെച്ച് തകർത്ത ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ വീണ് ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആളപായമുള്ളതായി ഔദ്യോഗിക സ്ഥിരീകരണമില്ല. വ്യോമപ്രതിരോധ യൂണിറ്റുകൾ അതീവ ജാഗ്രതയിലാണ്. താഴെ വീഴുന്ന അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം അടുത്തേക്ക് പോകരുതെന്നും എമർജൻസി നമ്പറുകളിൽ വിവരം അറിയിക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശം നൽകി

Tags: Air DefenceBreaking NewsGulf securityKuwaitKuwait Armed ForcesMiddle East newsRegional Tensions

RelatedPosts

Dr Afeena Raheem, a 32-year-old Indian dentist and mother of two, died after collapsing at her Sharjah residence. Family awaits paperwork for repatriation to Kerala.
Sharjah

ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം

Thirteen civilians were injured and seven homes damaged after Houthi missile and drone strikes hit Abha, Khamis Mushait, and Taif. The Saudi-led coalition vowed retaliation.
World

സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം; 13 പേർക്ക് പരിക്ക്, തിരിച്ചടിക്കുമെന്ന് സഖ്യസേന

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

Kuwaiti air defence units engaged and intercepted hostile Iranian missiles and drones early Thursday. The armed forces confirmed mid-air explosions over Kuwait.
GCC

കുവൈറ്റിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആകാശത്തുവെച്ചുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

Kuwait strongly condemns dawn Iranian drone and missile attacks on sites including residential complexes, citing violations of UN Resolution 2817.
GCC

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്

UAE Ministry of Defence, Dubai air base missile reports, UAE armed forces readiness, UAE news today
GCC

അൽ മിൻഹാദ് വ്യോമസേന താവളത്തിന് നേരെ മിസൈൽ ആക്രമണം: പ്രചാരണം തള്ളി യുഎഇ പ്രതിരോധ മന്ത്രാലയം

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.