• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

കുത്തേറ്റിട്ടും കോക്പിറ്റ് തുറന്നിട്ടു; 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ആദരവ്

by UAE വാർത്ത ലേഖകൻ
6 days ago
in India
Reading Time: 1 min read
34 0
Captain Smit Machchhar, who kept the cockpit open despite serious injuries.. Source: DD India
189
VIEWS
Share on WhatsappShare on Facebook

ജോർദാൻ വ്യോമപരിധിയിൽവെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ കാണിച്ച ധീരത വൻ ദുരന്തം ഒഴിവാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ന്യൂഡൽഹി : ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ കത്തിയാക്രമണത്തെ ചെറുത്തുനിന്ന് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് എങ്ങും പ്രശംസാപ്രവാഹം.

നാവിക-വ്യോമ മേഖലകളിൽ വലിയ ചർച്ചയായ സംഭവത്തിൽ, ചോരവാർന്നുകൊണ്ടിരിക്കുമ്പോഴും കോക്പിറ്റ് വാതിൽ തുറന്നുപിടിച്ചാണ് ക്യാപ്റ്റൻ മച്ഛാർ സഹയാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ചത്. മുംബൈ സ്വദേശിയായ സ്മിത്ത് മച്ഛാറിന് 9,750 ലധികം മണിക്കൂറുകളുടെ പറക്കൽ പരിചയമുണ്ട്. 2022 ജൂണിലാണ് അദ്ദേഹം ഫ്ലൈദുബായിൽ ഡയറക്ട് എൻട്രി ക്യാപ്റ്റനായി ചുമതലയേറ്റത്. ഇതിനുമുമ്പ് 11 വർഷത്തോളം സ്പൈസ്ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന വിമാനം ജോർദാൻ വ്യോമപരിധിയിൽ പ്രവേശിച്ചപ്പോഴാണ് ഒമാനി സഹപൈലറ്റ് കോക്പിറ്റിൽ വെച്ച് കത്തിയാക്രമണം നടത്തിയത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ക്യാപ്റ്റൻ മച്ഛാറിന് ഗുരുതരമായി പരുക്കേറ്റു. എന്നാൽ പരുക്കിനെ വകവെയ്ക്കാതെ അദ്ദേഹം കോക്പിറ്റ് വാതിൽ തുറന്നിട്ടു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർക്ക് ഉടൻ തന്നെ കോക്പിറ്റിലേക്ക് പ്രവേശിക്കാനും അക്രമിയെ കീഴ്പ്പെടുത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഇത് നിർണായകമായി.

ധീരനായ പൈലറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. “ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു ഹീറോയാണ്. അപകടകരമായ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി. ക്യാപ്റ്റൻ മച്ചാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇത് വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആകാശത്ത് ഒന്നര മണിക്കൂറോളം വട്ടമിട്ടുപറന്ന വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.

വിമാനത്തിലുണ്ടായിരുന്ന 150 ഇസ്രയേൽ പൗരന്മാർ ഉൾപ്പെടെയുള്ള 174 യാത്രാക്കാരെയും സുരക്ഷിതമായി ഇന്നലെ രാത്രി വൈകി ടെൽ അവീവിലെത്തിച്ചു. സൗദിയിലെ തബൂക്കിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Tags: Captain Smit MachchharFlydubaiIndia News MalayalamWorld News

RelatedPosts

Flight delays and cancellations hit Dubai (DXB) and Abu Dhabi (AUH) as Emirates, Etihad, and regional airlines adjust routes amid airspace restrictions.
Travel

വ്യോമപാത നിയന്ത്രണം: ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ സർവീസുകൾ മുടങ്ങി; യാത്രക്കാർ ജാഗ്രതയിൽ

Dubai Crown Prince Sheikh Hamdan bin Mohammed visited flydubai Captain Smit Machchhar, praising his bravery after thwarting a cockpit attack aboard flight FZ1073.
UAE

ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം; ഫ്ളൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ഷെയ്ഖ് ഹംദാൻ

UAE Attorney-General confirms the co-pilot aboard flydubai flight FZ1073 attempted a terrorist act, attacking the captain with an axe to seize control before emergency landing in Tabuk.
World

ഫ്ളൈദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമെന്ന് യുഎഇ

Flydubai CEO Ghaith Al Ghaith thanked Captain Smit Machchhar, relief pilots, cabin crew, and passengers following the cockpit emergency and diversion of flight FZ 1073 to Tabuk.
World

ദുബായ്-ടെൽ അവീവ് വിമാനത്തിലെ കോക്‌പിറ്റ് അടിയന്തരാവസ്ഥ: ക്യാപ്റ്റനും ക്രൂവിനും യാത്രക്കാർക്കും പ്രശംസയുമായി ഫ്ലൈദുബായ് സി.ഇ.ഒ

PM Narendra Modi praised Indian pilot Captain Smit Machchhar for thwarting a mid-air crisis aboard flydubai FZ1073 and thanked Saudi Arabia and the UAE for swift medical assistance.
UAE

ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹായം; യുഎഇക്കും സൗദിക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

The UAE and Tanzania have launched the Green Silk Road, an integrated agricultural trade and investment corridor to secure food supplies between East Africa and the Gulf.
Business

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇയും ടാൻസാനിയയും കൈകോർക്കുന്നു: ‘ഗ്രീൻ സിൽക്ക് റോഡ്’ പദ്ധതിക്ക് അബുദാബിയിൽ തുടക്കം

The EU has endorsed the UN Abu Dhabi Declaration, laying out a five-year criminal justice strategy alongside an operational policing pact with the UAE.
Uncategorized

അബുദാബി യുഎൻ ക്രൈം കോൺഗ്രസ്: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ പുതിയ നയരേഖയുമായി യൂറോപ്യൻ യൂണിയൻ; യുഎഇയുമായി നിർണായക കരാർ

UAE, Abu Dhabi, Artificial Intelligence, Saal.ai, Business, Technology, Innovation, Middle East Economy
Tech

സ്വദേശി സാങ്കേതികവിദ്യയിലൂടെ യുഎഇയെ ആഗോള നിർമിതബുദ്ധി ഹബ്ബാക്കാൻ ലക്ഷ്യമിട്ട് സാൽ.എഐ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.