• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

പ്രവാസികൾക്കായുള്ള ‘നോർക കെയർ പ്ലസ്’ രണ്ടാംഘട്ട എൻറോൾമെന്റ് നാളെ മുതൽ; മാതാപിതാക്കളെയും ഉൾപ്പെടുത്താം

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
50 0
പ്രവാസികൾക്കായുള്ള ‘നോർക കെയർ പ്ലസ്’ രണ്ടാംഘട്ട എൻറോൾമെന്റ് നാളെ മുതൽ; മാതാപിതാക്കളെയും ഉൾപ്പെടുത്താം
278
VIEWS
Share on WhatsappShare on Facebook

മലപ്പുറം: പ്രവാസി കേരളീയർക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക കെയർ’യുടെ രണ്ടാംഘട്ട എൻറോൾമെന്റിനും പരിഷ്കരിച്ച ‘നോർക കെയർ പ്ലസ്’ പദ്ധതിക്കും മാർച്ച് 11 മുതൽ തുടക്കമാകും. മലപ്പുറം നോർക സെല്ലിൽ (മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്) വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ നോർക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ നോർക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം ലോഞ്ച് ചെയ്യും. ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എൻറോൾമെന്റ് കാലാവധി

2026 മാർച്ച് 11 മുതൽ 2026 ഏപ്രിൽ 12 വരെ രണ്ടാംഘട്ട എൻറോൾമെന്റിന് അവസരമുണ്ടാകും. ഈ കാലയളവിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 2026 ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കാണ് പോളിസി കാലാവധി.

18 മുതൽ 80 വയസ്സ് വരെ

നോർക കെയർ പ്ലസ് പദ്ധതിയിൽ 18 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് എൻറോൾ ചെയ്യാം. സാധുവായ നോർക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി എന്നിവയുള്ള പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാം. ഇതോടെ മാതാപിതാക്കളെയും (80 വയസ്സ് വരെ) പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അവസരവും ലഭിക്കും.

പ്രവാസികളുടെ ആവശ്യപ്രകാരം വിപുലീകരണം

നോർക കെയർ പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും എൻറോൾമെന്റിന് വീണ്ടും അവസരം നൽകണമെന്നും അഞ്ചാം ലോക കേരള സഭയിലടക്കം പ്രവാസി സമൂഹത്തിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം കൂടി എൻറോൾമെന്റ് നീട്ടാൻ തീരുമാനിച്ചത്.

രാജ്യത്തുടനീളം ചികിത്സാ സൗകര്യം

പദ്ധതിയിലൂടെ കേരളത്തിലെ 688 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 20,000 ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ക്യാഷ്ലെസ് സൗകര്യമില്ലാത്ത ആശുപത്രികളിൽ ക്ലെയിം–റീഇംബേഴ്‌സ്‌മെന്റ് സംവിധാനം ലഭ്യമാണ്.

2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ നടന്ന ആദ്യഘട്ട എൻറോൾമെന്റിൽ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങൾ പദ്ധതിയിൽ ചേർന്നിരുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബർ 22 ന് നിർവഹിച്ചിരുന്നു.

English Summary: The second phase enrollment of the Norka Care health and accident insurance scheme for Non-Resident Keralites (NRKs) will begin on March 11, 2026. The revised Norka Care Plus scheme allows enrollment for individuals aged 18 to 80, including parents. The enrollment period runs until April 12, 2026, with policy coverage starting from April 15 for one year. The scheme offers cashless treatment in over 20,000 hospitals across India, including 688 hospitals in Kerala.

Tags: Kerala Government SchemesNorka Care PlusNORKA RootsNRK Health InsurancePravasi Kerala

RelatedPosts

Rescuers working at a disaster site / Representative image of hydro project tunnel
Kerala

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

യുക്രൈനിലെ കപ്പൽ ആക്രമണം: മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അടിയന്തര നടപടികളുമായി നോർക്ക
Kerala

യുക്രൈനിലെ കപ്പൽ ആക്രമണം: മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അടിയന്തര നടപടികളുമായി നോർക്ക

പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ സൗകര്യമൊരുക്കും – മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ സൗകര്യമൊരുക്കും – മുഖ്യമന്ത്രി പിണറായി വിജയൻ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

South Indian actor Divya Pillai inaugurates Tamarind Restaurant in Al Rigga, Dubai
Business

സൗത്ത് ഇന്ത്യൻ രുചികളും തത്സമയ വിനോദവും; ടാമറിന്‍ഡ് റെസ്റ്റോറന്റ് ദുബായ് അൽ റിഗ്ഗയിൽ പ്രവർത്തനം ആരംഭിച്ചു

GDRFA Dubai Corporate Reputation Survey announcement banner
Uncategorized

ജിഡിആർഎഫ്എ–ദുബായ് പൊതുജന അഭിപ്രായം തേടുന്നു

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.