തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ വനിതാ അറ്റൻഡറായ ഫാരിഷ് ബീവിക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാരിഷ് ബീവിക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ അറ്റൻഡർക്ക് ചികിത്സ നൽകി വരികയാണ്.
സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് അധികൃതരും ബന്ധപ്പെട്ട വിഭാഗങ്ങളും പരിശോധന ആരംഭിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം തുടരുകയാണ്.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































