• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ

by UAE വാർത്ത ലേഖകൻ
4 weeks ago
in Tech
Reading Time: 1 min read
22 1
ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ
126
VIEWS
Share on WhatsappShare on Facebook

കനേഡിയൻ യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ച അഞ്ച് സ്മാർട്ട് എഐ പ്രോട്ടോടൈപ്പുകൾ പരീക്ഷണത്തിന്

ദുബായ്, ഒക്ടോബർ 20, 2026 : ദുബായിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത പരിഹാരങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ മിസ്ട്രൽ എഐ (Mistral AI), കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ് എന്നിവയുമായി സഹകരിച്ച് ആർടിഎ ആസ്ഥാനത്തെ ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷൻ ലാബിലാണ് നാല് ദിവസത്തെ ‘സ്മാർട്ട് മൊബിലിറ്റി ഇന്നൊവേഷൻ ചലഞ്ച്’ സംഘടിപ്പിച്ചത്.

ആർടിഎയുടെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് വിഭാഗത്തിന് കീഴിലുള്ള എമർജിംഗ് ആൻഡ് ഇന്നൊവേറ്റീവ് ടെക്നോളജീസ് വിഭാഗമാണ് പരിപാടി ഏകോപിപ്പിച്ചത്. കനേഡിയൻ യൂണിവേഴ്സിറ്റി ദുബായിൽ നിന്നുള്ള അഞ്ച് മൾട്ടിഡിസിപ്ലിനറി വിദ്യാർത്ഥി സംഘങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്.

നാല് ദിവസങ്ങളിലായി നടന്ന തീവ്ര പരിശീലനത്തിലും പ്രൊജക്റ്റ് നിർമ്മാണത്തിലും മിസ്ട്രൽ എഐയുടെ അത്യാധുനിക എഐ ടൂളുകളും സാങ്കേതിക പ്ലാറ്റ്‌ഫോമുകളുമാണ് വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തിയത്. ആർടിഎയിലെ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഗതാഗത വിവരങ്ങൾ വിശകലനം ചെയ്ത വിദ്യാർത്ഥികൾ അഞ്ച് പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചെടുത്തു.

പ്രധാനമായും അഞ്ച് മേഖലകളിലാണ് പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിച്ചത്:

  • റോഡുകളിലെ വാഹനപ്പെരുപ്പത്തിന് അനുസൃതമായി ട്രാഫിക് സിഗ്നലുകൾ സ്വയം ക്രമീകരിക്കൽ
  • റോഡുകളിൽ ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങൾ മുൻകൂട്ടി പ്രവചിക്കൽ
  • വാഹനങ്ങളുടെ സഞ്ചാര വേഗതയും തടസ്സങ്ങളും തത്സമയം വിശകലനം ചെയ്യൽ
  • അടുത്തടുത്തുള്ള ജംഗ്ഷനുകളെ ഒരേസമയം പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള സിഗ്നൽ ഏകോപനം
  • കൺട്രോൾ റൂമുകളിലെ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന എഐ സംവിധാനം

വിദ്യാർത്ഥികൾ അവതരിപ്പിച്ച ഈ സാങ്കേതിക ആശയങ്ങൾ വിദഗ്ദ്ധ സമിതി വിലയിരുത്തി. ഇവയിൽ മികച്ച പ്രൊജക്റ്റുകൾ കൂടുതൽ പരീക്ഷണങ്ങൾക്കും വികസനത്തിനുമായി ആർടിഎ ലാബുകളിൽ ഉപയോഗിക്കും. വിജയകരമെന്ന് കണ്ടെത്തുന്നവ ഭാവിയിൽ ദുബായിലെ റോഡ് ശൃംഖലയിൽ പ്രായോഗികമായി നടപ്പിലാക്കാനും ആലോചനയുണ്ട്.

സർക്കാർ സംവിധാനങ്ങളും പ്രമുഖ എഐ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിക്കുന്ന ഇത്തരം സംരംഭങ്ങൾ വഴി ഭാവി സാങ്കേതിക തലമുറയെ വളർത്തിയെടുക്കാനും നഗര ഗതാഗതം കൂടുതൽ സുഗമമാക്കാനും സാധിക്കുമെന്ന് ആർടിഎ വ്യക്തമാക്കി.

Tags: Artificial IntelligenceCanadian University DubaiDUBAIMistral AIRTASmart MobilityTraffic ManagementUAE technology

RelatedPosts

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.