ദാവോസ്: ശൈഖാ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്‌യാന് 2026ലെ ‘വേൾഡ് വുമൺ ഹീറോ അവാർഡ്’ ലഭിച്ചു.സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബൗദ്ധിക നേതാക്കൾ, നയരൂപകർത്താക്കൾ, സ്വാധീനമുള്ള വ്യക്തികൾ എന്നിവരടങ്ങിയ ഉന്നത സംഘത്തിന്റെ സാന്നിധ്യത്തിൽ പുരസ്‌കാര സമർപ്പണം നടത്തിയത്.എമിറാത്തി വനിതാ നേതാക്കളുടെ ഉന്നത പദവി പ്രതിഫലിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര നേട്ടമാണിത്.മനുഷ്യന്റെ അന്തസ്, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, സമത്വം, സമൂഹ അവബോധം വളർത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ യഥാർഥവും സുസ്ഥിരവുമായ സ്വാധീനം സൃഷ്ടിച്ച, അസാധാരണ സംഭാവനകൾ നൽകിയ സ്ത്രീകളെ ആദരിക്കാനായി അന്താരാഷ്ട്ര സംഘടനയായ വേൾഡ് വുമൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണീ പുരസ്കാരം.










































