ഷാർജ: എമിറേറ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത വാഹന നമ്പർപ്ലേറ്റുകൾ ഫെബ്രുവരി 16 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കാർ ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ മോഡലിലേക്ക് അപേക്ഷ സമർപ്പിക്കാം.
വാഹന ലൈസൻസിംഗ് വകുപ്പിനെ പ്രതിനിധീകരിക്കുന്ന ഷാർജ പോലീസ് തിങ്കളാഴ്ച മുതൽ പുതിയ നമ്പർപ്ലേറ്റുകൾ അനുവദിക്കും. തസ്‍ജീൽ വില്ലേജ് ഷാർജ, ഷാർജ ക്ലാസിക് കാർസ് ക്ലബ്, തസ്‍ജീൽ വില്ലേജ് ഖോർഫക്കാൻ എന്നീ കേന്ദ്രങ്ങളിലായിരിക്കും നടപടികൾ നടക്കുക.
കാർ ഉടമകൾ ഈ മൂന്ന് കേന്ദ്രങ്ങൾ സന്ദർശിച്ച് പഴയ നമ്പർപ്ലേറ്റുകൾ മാറ്റിക്കെടുക്കണമെന്ന് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.
എമിറേറ്റിന്റെ സൗന്ദര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പുതിയ നമ്പർപ്ലേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































