മസ്‌കത്ത്: ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നു. പൊടിക്കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാനും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വരും ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. തുടര്‍ച്ചയായ കാറ്റിന്റെ സ്വാധീനം കാരണം, നിലവിലുള്ള കാലാവസ്ഥയില്‍ തുടര്‍ച്ചയായ കുറവിന് കാരണമാകുമെന്ന് അതോറിറ്റി സൂചിപ്പിച്ചു. പ്രത്യേകിച്ച് രാത്രിയിലും പുലര്‍ച്ചെ സമയങ്ങളിലും താപനില കുറയുമെന്ന് അതോറിറ്റി അറിയിച്ചു. പൊടിപടലങ്ങള്‍ ഉയരും. ഇത് കാരണം ദൃശ്യപരത കുറയുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരും. തീരപ്രദേശങ്ങളില്‍ 2.5 മീറ്റര്‍ വരെ തിരമാല ഉയരും. വരും ദിവസങ്ങളിലും വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.






































