Tag: dubai

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം.

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) അറിയിച്ചു. ഈ വർഷം ആദ്യപാദത്തിൽ ഇതുവരെ 45,653 പുതിയ വ്യാപാര ലൈസൻസുകൾ നൽകിയതായി അധികൃതർ വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പ്രാദേശികഅന്താരാഷ്ട്ര നിക്ഷേപങ്ങളുടെ ഒഴുക്ക് വർധിക്കുകയും ചെയ്തു. ഡി.ഇ.ടി.യിലെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് (ബി.ആർ.എൽ.) മേഖല പുറത്തുവിട്ട പുതിയകണക്കുകൾ വ്യാപാരത്തുടർച്ച ഉറപ്പാക്കുന്നതിനും വിദേശനിക്ഷേപങ്ങൾക്ക് പൂർണ ഉടമസ്ഥാവകാശവും നൽകുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമാണിതെന്ന് ഡി.ഇ.ടി. ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർറി പറഞ്ഞു.പുതിയ വ്യാപാരസംരംഭങ്ങൾ തുടങ്ങുന്നതിനും സൗഹൃദപരമായ നിക്ഷേപ അന്തരീക്ഷം ഉണ്ടാക്കുന്നതിനും ഉയർന്നസുരക്ഷാനിലവാരം ഉറപ്പുവരുത്തുന്നതിനും എമിറേറ്റ് പ്രാധാന്യം നൽകുന്നു. ആഗോളനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഊർജം നൽകുന്ന വാർത്തയാണിത്. കൂടുതൽ വ്യാപാരലൈസൻസുകൾ നൽകുന്നതിലൂടെ സുസ്ഥിര സാമ്പത്തികവികസനം മുന്നോട്ടുകൊണ്ടുപോകാ നാണ് ഡി.ഇ.ടി. ലക്ഷ്യമിടുന്നത്.

Read more

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും.

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും മെറ്റാവേഴ്‌സ് സമ്മേളനം നടത്തുമെന്ന് ദുബായ് കിരീടാവ കാശി യും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള 300 ആഗോള വിദഗ്ധരും 40 സ്ഥാപനങ്ങളുംസമ്മേളനത്തിൽ പങ്കാളികളാകും.40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബായ് മെറ്റാവേഴ്‌സ് സ്ട്രാറ്റജിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യാണ്സമ്മേളത്തിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചത്. അടുത്ത അഞ്ച് വർഷത്തിനകം ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി വർധിപ്പിക്കാനുംലക്ഷ്യമിടുന്നുണ്ട്.മനുഷ്യരാശിക്ക് മികച്ച ഭാവിയും മെച്ചപ്പെട്ട ജീവിത നിലവാരവും കൈവരിക്കുന്നതിന് അതിനൂതന സാങ്കേതിക വിദ്യ വിവിധ മേഖലകളിൽ എങ്ങനെയൊക്കെപ്രയോജനപ്പെടുത്താമെന്ന് പ്രഥമ മെറ്റാവേഴ്‌സ് സമ്മേളനം വിശകലനം ചെയ്യും. യു.എ.ഇ. യിലെയും ലോകമെമ്പാടുമുള്ള മനുഷ്യരുടെയും ജീവിതനിലവാരംമെച്ചപ്പെടുത്തുന്നതിനായി അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് ദുബായ് ലക്ഷ്യമിടുന്നത്. വികസന സാധ്യതകൾ മനസ്സിലാക്കി ദുബായിയെ ആഗോളതലത്തിൽ ഉയർത്താനും ശ്രമിക്കുമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.യാഥാർഥ്യ പരിസ്ഥിതിയിലും വെർച്ച്വൽ ലോകത്തും മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നകർമ്മപദ്ധതികളും തന്ത്രങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.  പുതിയ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന ഉചിതമായ അവസരങ്ങളും പ്രതിവിധികളും കണക്കിലെടുത്ത്വിദഗ്ധർ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യും.

Read more

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്.

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെകണക്കുപ്രകാരമാണിത്. ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് 8180 കോടി കാഴ്ചക്കാരോടെ ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ആളുകൾകണ്ട നഗരമായിദുബായ് ഒന്നാം സ്ഥാനത്തെത്തി.  കഴിഞ്ഞ വർഷത്തെ സൂചികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്. സമ്പത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായ ഈ നഗരംഅതിശയകരമായ വാസ്തുവിദ്യയുടെ ആവാസകേന്ദ്രമാണെന്നും ബൗൺസ്. കോം പറഞ്ഞു

Read more

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ഇന്നലെ വിവിധയിട ങ്ങളിൽ  മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിനിടയിലും ന്യൂനമർദംകാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഈസാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതിജാഗ്രത പാലിക്കണം. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Read more

യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു.

യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു . രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,386 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,382  കൊവിഡ് രോഗികള്‍കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 201,623കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെപുതിയ രോഗികളെ കണ്ടെത്തിയത്.ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ആകെ 974,802പേര്‍ക്ക് യുഎഇയില്‍കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍955,076 പേര്‍ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.നിലവില്‍17,401 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനുംരാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവി‍ഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .

Read more

ദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനംനടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി ജൂലായ് 25-നകം അപേക്ഷ സമർപ്പിക്കണം. നോർക്കറൂട്ട്‌സ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. സർജിക്കൽ/ മെഡിക്കൽ/ ഒ.ടി./ ഇ.ആർ. / എൻഡോസ്കോപ്പി തുടങ്ങിയ നഴ്‌സിങ് വിഭാഗത്തിലും സി.എസ്.എസ്.ഡി. / എക്കോ ടെക്‌നിഷ്യൻ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്. ബി.എസ്‌സി. നഴ്‌സിങ്ങിൽ ബിരുദവും സർജിക്കൽ/മെഡിക്കൽഡിപ്പാർട്‌മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാർക്ക് വാർഡ് നഴ്‌സ് തസ്തികയിലേക്കും ഒടി/ ഇ.ആർ ഡിപ്പാർട്‌മെന്റിലേക്ക് ബി.എസ്.സി. നഴ്‌സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ചു വർഷത്തെ ഒ.ടി./ ഇ.ആർ. പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാർക്കും അപേക്ഷിക്കാം. നഴ്‌സ് തസ്തികയിൽ കുറഞ്ഞത് അഞ്ചുവർഷം എൻഡോസ്കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്‌സി. നഴ്‌സിങ് ബിരുദമുള്ള വനിതകൾക്ക് എൻഡോസ്കോപ്പി വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. സി.എസ്.എസ്.ഡി. ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക്രണ്ടുമുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി. ടെക്‌നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഒരുലക്ഷംവരെ രൂപയാണ് ശമ്പളം.

Read more

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും.

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെസ്ഥാപനങ്ങളിൽ ഇളവ് ഉൾപ്പെടെ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇസാദ് കാർഡ്. ഈ കാർഡുള്ളവർക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.ഇതുവരെ വിവിധമേഖല കളിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ്ദുബായിൽ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.

Read more

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ .

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ.ചരിത്രത്തി ലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യംഇന്ന് 80 പിന്നിട്ടതോടെ പരമാവധി പണം നാട്ടിലേക്ക്അയക്കാൻ നിരവധി ആളുകളാണ് വിവിധ എക്‌സ്‌ചേഞ്ചുകളിൽ എത്തുന്നത്. ഇന്ന് രാവിലെ ഡോളറിനെതിരെ79 രൂപ 99 പൈസ നിരക്കിൽ ആരംഭിച്ച്  പെട്ടന്ന് തന്നെ  80 രൂപ 6 പൈസ എന്ന ചരിത്രത്തിലെ ഏറ്റവും വലിയനഷ്ടത്തിലേക്ക് രൂപ കൂപ്പുകുത്തുകയായിരുന്നു. ഇന്നലെ 7 പൈസയുടെ നേട്ട ത്തിൽ 79 രൂപ 98 പൈസയിൽആയിരുന്നു ക്ളോസിങ് .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന താണ് രൂപയുടെ മൂല്യംഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയതിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ ..1000 ഇന്ത്യൻ രൂപക്ക് 45   ദിർഹം99   ഫിൽ‌സ് ആണ്.  ഒരുUAE ദിർഹം കൊടുത്തൽ 21  രൂപ 74    പൈസ പൈസ ലഭിക്കും. വിവിധ എക്സ്ചേഞ്ചുകളിൽ നേരിയഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

Read more

ഷാർജ എമിറേറ്റിൽ വേനൽക്കാല കാമ്പയിൻ പുനരാരംഭിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.) അറിയിച്ചു.

 ഷാർജ  എമിറേറ്റിൽ വേനൽക്കാല കാമ്പയിൻ പുനരാരംഭിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.) അറിയിച്ചു. വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകാൻപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങളെ ആകർഷിക്കുന്നതിന് മികച്ച ഓഫറുകൾ പ്രഖ്യാപിക്കും. കൂടാതെ പ്രായഭേദമെന്യേ ആഡംബര ഹോട്ടലുകളിലും പാർക്കുകളിലും മറ്റു സുപ്രധാന ...

Read more

ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ തവണത്തെയുംപോലെ പുതിയ ആകർഷകങ്ങളും വിവോദങ്ങളും പരിചയപ്പെടുത്തിയാവും ഇത്തവണയും 'ആഗോള ഗ്രാമം' ഒരുങ്ങുക.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 2022ഒക്ടോബർ മുതൽ 2023ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക.കഴിഞ്ഞ സീസണിൽഎത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്‍റെ വെല്ലുവിളികൾ നിറങ്ങതെങ്കിലും ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. പരിപാടിആരഒഭിച്ചതിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സീസൺ ഏഴ് മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു.എക്സ്പോയുടെ പശ്ചാത്തലത്തിൽസന്ദർശകർ കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്. അടുത്തസീസണും വളരെ പ്രതീക്ഷയോടെയാണ് തുറക്കുന്നത്.ആഗോളഗ്രാമത്തിൽ റസ്റ്ററന്‍റുകളും കഫെകളും ആരംഭിക്കുന്നതിന് രജിസ്ട്രേഷൻ നിലവിൽപൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെയാണ്പവലിയനുകളുണ്ടായിരുന്നത്. ഇത്തവണ പവലിയനുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more
Page 4 of 15 1 3 4 5 15

Recommended