Tag: uae

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന്.

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന് ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലിഷർ ലാൻഡ് ഐസ് റിങ്ക്ഓഡിറ്റോറിയത്തിൽ നടക്കും. ഇബ്രാഹിം എളേറ്റിൽ (ചെയർ.) മുസ്തഫ തിരൂർ (ജന.കൺ.), അഡ്വ. ഇബ്രാഹിം ഖലീൽ (ചീഫ് കോഓഡിനേറ്റർ), മുസ്തഫ വേങ്ങര (കോ ഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.അഷ്‌റഫ് കൊടുങ്ങല്ലൂർ, നജീബ്തച്ചംപൊയിൽപ്രോഗ്രാം-കൺവീനർമാർ .

Read more

മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി.

 ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ ആതുരസേവന ശൃംഖലകളിലൊന്നായ മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച്മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി. കെ.എം.സി.സി യു.എ.ഇ ചാപ്റ്ററിലെ അംഗങ്ങൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമടക്കം അരലക്ഷത്തിലേറെ പേർക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലും അനുബന്ധ ശൃംഖലകളിലും ചികിത്സാ ആനുകൂല്യങ്ങൾലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ്. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍ററിൽ (ഡി.ഐ.എഫ്.സി'യിൽ നടന്ന ചടങ്ങിൽ മേയ്ത്രഹോസ്പിറ്റലിന്‍റെയും കെ.ഇ.എഫ് ഹോൾഡിങ്സിന്‍റെയും ചെയർമാനായ ഫൈസൽ ഇ. കൊട്ടിക്കോളനും യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്പുത്തൂർ റഹ്മാനും ചേർന്ന് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.തുടക്കത്തിൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമാണ് ഈ പ്രിവിലേജ് കാർഡിന്‍റെ പ്രയോജനം ലഭിക്കുകയെങ്കിലും ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കുംമേയ്ത്രയുടെ മികച്ച ഡോക്ടർമാരുടെയും ആഗോള നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടെയും സേവനം ലഭ്യമാക്കുമെന്ന് ഫൈസൽ ഇ. കൊട്ടിക്കോളൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മേയ്ത്രയുടെ ഉന്നത നിലവാരമുള്ള ക്ലിനിക്കൽ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ളപദ്ധതി മലബാർ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി തെക്കൻകേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ' -അദ്ദേഹം പറഞ്ഞു.

Read more

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. 

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി . ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇന്നലെ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയിരുന്നു.അബുദാബി പാലസിലെത്തിയപ്രധാനമന്ത്രി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശൈഖ്ഖലീഫയെന്ന് മോദി അനുസ്‍മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദിനോട് അനുശോചനംഅറിയിച്ചതായും മോദി ട്വീറ്റ് ചെയ്‍തു.യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കുംഇടയിലുള്ള തന്ത്രപ്രധാനവും സമഗ്രവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളുംചര്‍ച്ച ചെയ്‍തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.മണിക്കൂറുകള്‍ മാത്രമാണ്പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുംസംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. അബുദാബി രാജകുടുംബാംഗങ്ങളും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍, ഡെപ്യൂട്ടിപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ്, യുഎഇ ധനകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read more

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് UAE സന്ദര്‍ശിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് UAE സന്ദര്‍ശിക്കും .ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ആണ് യു എ ഇയിൽ എത്തുന്നത് .രാത്രിതന്നെ  അദ്ദേഹം മടങ്ങും. പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്നശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനു മാണ്പ്രധാനമന്ത്രിയെത്തുന്നത്. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവില്‍ യു.എ.ഇ.സന്ദര്‍ശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ. സന്ദര്‍ശിക്കുന്നത്. പ്രധാന മന്ത്രിയായ ശേഷംഅദ്ദേഹത്തിന്റെ നാലാമത്തെ യു.എ.ഇ. സന്ദര്‍ശനമാണിത്. 2015 , 2018 , 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. 2015-ല്‍ ദുബായില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തത് ചരിത്ര സംഭവവുമായി.

Read more

യു എഇയ്ക്ക് പിന്നാലെ ഖത്തറിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം ഏർപ്പെടുത്തുന്നു.

യു എഇയ്ക്ക് പിന്നാലെ ഖത്തറിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം ഏർപ്പെടുത്തുന്നു.നഗരസഭ മന്ത്രാലയം വാർത്താസമ്മേളനത്തി ലാണ് ഇക്കാര്യം  പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾഎന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, അവതരണം, വിതരണം, സാധനങ്ങൾ കൊണ്ടുപോകൽ, ഉൽപന്നങ്ങൾ കൊണ്ടു ...

Read more

യുഎഇയിൽ ഇൗയാഴ്ച അവസാനത്തോടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

യുഎഇയിൽ ഇൗയാഴ്ച അവസാനത്തോടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതിനാൽ, കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴ സഹായകമാകും.വേനൽക്കാലത്ത് എല്ലാ ആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നും  ഇന്ത്യയിൽ ...

Read more

യു എ ഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം (മോപിഎ) അറിയിച്ചു.

യു എ ഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം (മോപിഎ) അറിയിച്ചു.നാളെ ജൂൺ 22 ബുധനാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തും.ഷെയ്ഖ് ...

Read more

കുളിപ്പിച്ചു, പൊട്ട് തൊട്ടു, താരാട്ട് പാടി ഉറക്കി അമ്മമാരെ സാക്ഷിനിര്‍ത്തി അച്ഛന്മാര്‍ തകര്‍ത്തടുക്കി.

കോഴിക്കോട്: കുഞ്ഞിനെ കുളിപ്പിക്കലും, പൊട്ട് തൊടീക്കലും, താരാട്ട് പാടി ഉറക്കലുമെല്ലാം അമ്മമാരുടെ മാത്രം ഉത്തരവാദിത്തവും കഴിവുമാണെന്ന ധാരണയെ പൊളിച്ചടുക്കിക്കൊണ്ട് ഫാദേഴ്സ് ഡേ യില്‍ അച്ഛന്മാര്‍ തകര്‍ത്തടുക്കി. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ഡാഡ് ടു ബി' വേദിയിലാണ് അച്ഛന്മാരുടെ ...

Read more

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു

ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയൻ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ...

Read more

കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

ദുബായ്: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും  അദ്ദേഹം പറഞ്ഞു.സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ...

Read more
Page 12 of 14 1 11 12 13 14

Recommended