• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ബാങ്ക് മിസ്ർ യുഎഇ ശാഖകളിൽ അടിയന്തര പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇ സെൻട്രൽ ബാങ്ക്

by UAE വാർത്ത ലേഖകൻ
3 weeks ago
in Business
Reading Time: 1 min read
25 0
UAE Central Bank orders an urgent forensic examination into Banque Misr's local branches following money laundering concerns raised by US authorities.
139
VIEWS
Share on WhatsappShare on Facebook

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ വീഴ്ച വരുത്തിയെന്ന യുഎസ് മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി; തുടർനടപടികൾ ആലോചനയിലെന്ന് അബുദാബി.

അബുദാബി — ഓഗസ്റ്റ് 30, 2026:ഈജിപ്ഷ്യൻ പൊതുമേഖലാ ബാങ്കായ ‘ബാങ്ക് മിസ്റി’ന്റെ യുഎഇയിലെ ശാഖകൾ കള്ളപ്പണം വെളുപ്പിക്കലിന് ഉപയോഗിച്ചതായി യുഎസ് അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിൽ, ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അടിയന്തര ഫോറൻസിക് ഓഡിറ്റിന് ഉത്തരവിട്ട് യുഎഇ സെൻട്രൽ ബാങ്ക്.

അമേരിക്കൻ ട്രഷറി വിഭാഗം ചൂണ്ടിക്കാണിച്ച നിർദ്ദിഷ്ട സ്ഥാപനങ്ങളും വ്യക്തികളുമായി ബാങ്ക് മിസ്ർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അബുദാബിയിലെ സാമ്പത്തിക നിയന്ത്രണ ഏജൻസി അറിയിച്ചു. ബാങ്കിനെതിരെ പ്രത്യേക നടപടികൾ സ്വീകരിക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ ഈ ഉറച്ച നിർദ്ദേശം.

യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്ക് മിസ്റിന്റെ എല്ലാ ശാഖകളും രാജ്യത്തെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക അടിത്തറ ദുരുപയോഗം ചെയ്യാനോ, സാമ്പത്തിക മേഖലയുടെ സുതാര്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കാനോ ഒരു ബാങ്കിനെയും അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎസ് ഭരണകൂടം വ്യക്തമാക്കിയ സമയപരിധിയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്ന ‘ലുക്ക്ബാക്ക്’ രീതിയിലുള്ള ഫോറൻസിക് പരിശോധനയാണ് ബാങ്കിൽ നടക്കുക. അന്താരാഷ്ട്ര ഉപരോധ പട്ടികയിലുള്ള സ്ഥാപനങ്ങളുമായി ബാങ്ക് നടത്തിയ ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തടയാൻ ബാങ്ക് സ്വീകരിച്ച സുരക്ഷാ സംവിധാനങ്ങൾ എന്നിവ പ്രധാനമായും അന്വേഷണ പരിധിയിൽ വരും.

അമേരിക്കൻ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാങ്ക് മിസ്റിനെതിരെ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ധാരണയിലെത്താൻ വിവിധ സാധ്യതകൾ പരിശോധിച്ച് വരികയാണെന്ന് യുഎഇ അധികൃതർ അറിയിച്ചു. അതേസമയം, ബാങ്കിലെ നിലവിലുള്ള ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.

സാമ്പത്തിക കുറ്റകൃത്യങ്ങളും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങളും തടയുന്നതിനുള്ള (AML/CFT) ചട്ടങ്ങൾ രാജ്യത്തെ എല്ലാ ബാങ്കുകളും കശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് പതിവായി പരിശോധനകൾ നടത്താറുണ്ട്.

Tags: bankingBanque MisrCentral BankCRIMEFinanceMoney LaunderingUAE news

RelatedPosts

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

Sharjah’s Kanaf Centre becomes the first in the Middle East to integrate the Safe Ultra multispectral forensic imaging platform to detect hidden child abuse injuries.
Tech

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തെളിയിക്കാൻ അത്യാധുനിക ഫൊറൻസിക് സാങ്കേതികവിദ്യ; യുഎഇയിൽ ചരിത്രം കുറിച്ച് ഷാർജ കനഫ് സെന്റർ

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.