• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇസ്രയേൽ മന്ത്രി ബെൻ-ഗ്വിർ അൽ അഖ്സയിൽ കടന്നതിൽ രൂക്ഷമായ പ്രതിഷേധവുമായി യുഎഇ

by UAE വാർത്ത ലേഖകൻ
2 months ago
in World
Reading Time: 1 min read
24 0
The golden Dome of the Rock and Al-Aqsa Mosque compound on the Temple Mount in the Old City of Jerusalem.
135
VIEWS
Share on WhatsappShare on Facebook

തീവ്രവാദപരമായ പ്രകോപനം അംഗീകരിക്കാനാവില്ലെന്ന് അബുദാബി; ഭരണകൂട പ്രതിനിധികളെ നിലക്കുനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യം

അബുദാബി — സെപ്റ്റംബർ 29, 2026 : തീവ്ര വലതുപക്ഷ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പോലീസ് സുരക്ഷയോടെ അൽ അഖ്സ പള്ളി അങ്കണത്തിൽ പ്രവേശിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവും മുന്നറിയിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. പ്രകോപനപരമായ ഇത്തരം നീക്കങ്ങൾ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് യുഎഇ വ്യക്തമാക്കി.

കിഴക്കൻ ജറുസലേമിലെ പവിത്രമായ അൽ അഖ്സ പള്ളി സമുച്ചയത്തിലേക്ക് കുടിയേറ്റക്കാർക്കൊപ്പം ഇസ്രയേൽ മന്ത്രി നടത്തിയ കടന്നുകയറ്റം തീർത്തും അസ്വീകാര്യവും വിദ്വേഷം വളർത്തുന്നതുമായ തീവ്രവാദ നടപടിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ഇസ്രയേൽ ഭരണകൂടം പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അബുദാബി ആവശ്യപ്പെട്ടു. ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങളെ ഭരണകൂടം അപലപിക്കണമെന്നും, സ്വന്തം മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. തുടർച്ചയായ അതിക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഫലസ്തീൻ ജനതയെ മാത്രമല്ല, മേഖലയുടെ മുഴുവൻ സുരക്ഷയെയും സമാധാനത്തെയുമാണ് ബാധിക്കുന്നത്.

അൽ അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ നിലവിലെ സ്ഥിതി (Status Quo) പൂർണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പതിറ്റാണ്ടുകളായുള്ള ഉടമ്പടി പ്രകാരം അമുസ്‌ലിംകൾക്ക് സന്ദർശനം അനുവദനീയമാണെങ്കിലും ഇവിടെ പ്രാർത്ഥനകൾ നടത്താനുള്ള അനുമതി മുസ്ലിം വിശ്വാസികൾക്ക് മാത്രമാണ്.

ജറുസലേമിലെ വിശുദ്ധ ഇസ്ലാമിക-ക്രൈസ്തവ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ ജോർദാൻ ഹാഷിമൈറ്റ് രാജവംശത്തിനുള്ള ചരിത്രപരമായ സംരക്ഷണാവകാശം മാനിക്കപ്പെടണമെന്ന് യുഎഇ ആവർത്തിച്ചു. പള്ളിയുടെ പരിപാലനവും വഖഫ് സ്വത്തുക്കളുടെ നിയന്ത്രണവും ജോർദാൻ നിയന്ത്രിക്കുന്ന ജറുസലേം വഖഫ് കൗൺസിലിനാണ്.

ഇസ്രയേലിലെ ജ്യൂയിഷ് പവർ പാർട്ടി നേതാവായ ബെൻ-ഗ്വിർ, അൽ അഖ്സയിൽ ജൂതന്മാർക്ക് പ്രാർത്ഥന നടത്താൻ അവകാശമുണ്ടെന്ന് വാദിക്കുന്ന വ്യക്തിയാണ്. ഇതിനു മുൻപും അദ്ദേഹം അൽ അഖ്സയിൽ സമാനമായ രീതിയിൽ എത്തിയത് വലിയ നയതന്ത്ര പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

2020-ൽ അബ്രഹാം ഉടമ്പടിയിലൂടെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യുഎഇ, വിശുദ്ധ കേന്ദ്രങ്ങളിലെ ഏകപക്ഷീയമായ കൈയേറ്റങ്ങളെയും പദവി മാറ്റാനുള്ള ശ്രമങ്ങളെയും നിരന്തരം എതിർത്തുപോരുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും മേഖലയിൽ അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കാൻ സയമനം പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Tags: Al-Aqsa MosqueisraelItamar Ben-GvirJerusalemJordan WaqfMiddle East diplomacyUAE

RelatedPosts

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

Sheikh Theyab bin Mohamed inaugurates the 46th ICMM World Congress of Military Medicine in Abu Dhabi, uniting over 2,000 delegates from 120 countries.
Health

46-ാമത് അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Mithun G. Panikkasery Wins Global Business Achievement Award in Dubai
Business

മിഥുൻ ജി. പണിക്കശ്ശേരിക്ക് ഗ്ലോബൽ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്

AKCAF Events and AKCAF Literary Club honoured author Geetha Mohankumar for her short story collection Kabani at the Sharjah International Book Fair.
Books & Literature

ഗീത മോഹൻകുമാറിന് അക്കാഫ് ഇവന്റ്സിന്റെ ആദരവ്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.