• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയിൽ വ്യാജ ബാങ്ക് റെസീപ്റ്റ് ചമച്ച് കോടികളുടെ തട്ടിപ്പ്; ഇൗസ്റ്റേൺ ഫാംസ് എൽഎൽസിക്കെതിരെ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
25 0
യുഎഇയിൽ വ്യാജ ബാങ്ക് റെസീപ്റ്റ് ചമച്ച് കോടികളുടെ തട്ടിപ്പ്; ഇൗസ്റ്റേൺ ഫാംസ് എൽഎൽസിക്കെതിരെ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി
139
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ (ഫേക്ക് ബാങ്ക് റെസീപ്റ്റ്) ചമച്ച് ലക്ഷക്കണക്കിന് ദിർഹത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഇൗസ്റ്റേൺ ഫാംസ് എൽഎൽസി (Eastern Farms LLC) കമ്പനിക്കെതിരെ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി. പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ കെ എൻ ട്രേഡിങ് കമ്പനി (KN Trading Company) ആണ് സാമ്പത്തിക വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ചൂണ്ടിക്കാട്ടി നിയമനടപടികളുമായി രംഗത്തെത്തിയത്.

രാജസ്ഥാൻ സ്വദേശികളായ ഭാവന ജെയിനും നിതിൻ ദിക്ഷിത്തുമാണ് ഇൗസ്റ്റേൺ ഫാംസ് കമ്പനിയുടെ ഉടമകളെന്ന് പരാതിയിൽ പറയുന്നു. 2021 സെപ്റ്റംബറിലായിരുന്നു ഇന്ത്യ ആസ്ഥാനമായ കെ എൻ ട്രേഡിങ് കമ്പനിയുമായി തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി കരാർ ഒപ്പുവെച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ച ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ കൈപ്പറ്റിയ ശേഷവും പ്രതികൾ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം.

തുടർന്ന് തുക ബാങ്ക് വഴി കൈമാറിയതായി വിശ്വസിപ്പിക്കാൻ വ്യാജമായി നിർമിച്ച ബാങ്ക് ട്രാൻസ്ഫർ രേഖകൾ വാട്സാപ്പ്, ഇമെയിൽ എന്നിവ വഴി അയച്ചുനൽകിയതായും കെ എൻ ട്രേഡിങ് കമ്പനി ആരോപിക്കുന്നു. എന്നാൽ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രേഖകൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമായത്. ബാങ്കിൽ നിന്ന് ലഭിച്ച ഔദ്യോഗിക സ്ഥിരീകരണവും തട്ടിപ്പ് നടന്നതായി തെളിയിക്കുന്നതായിരുന്നുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

സാമ്പത്തിക വഞ്ചന വ്യക്തമായതിനെ തുടർന്ന് ആദ്യം ദുബായ് ചേംബറിനെ സമീപിച്ചെങ്കിലും പ്രതികൾ ഹാജരായില്ല. പിന്നീട് ദുബായ് സിവിൽ കോടതിയെ സമീപിച്ച കെ എൻ ട്രേഡിങ്ങിന് അനുകൂലമായാണ് കോടതി വിധി വന്നത്. പലിശയും കോടതി ചെലവുകളും ഉൾപ്പെടെ കുടിശിക തുക നൽകാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി പ്രതികൾ ദുബായിലെ കമ്പനി പൂട്ടി മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാന ബിസിനസ് ആരംഭിച്ചതായും പരാതിയിൽ പറയുന്നു.

കോടതി വിധിയെ മറികടക്കാനും നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനുമായി ബോധപൂർവമായ നീക്കമാണ് പ്രതികൾ നടത്തിയതെന്ന് ആരോപിച്ച് ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതി നൽകിയിരിക്കുകയാണ് കെ എൻ ട്രേഡിങ് കമ്പനി.

വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക വഞ്ചന, കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും തങ്ങൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കി നൽകണമെന്നും കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തങ്ങളെ മാത്രമല്ല, മലയാളികളടക്കം നിരവധി വ്യാപാര സ്ഥാപനങ്ങളും സമാന രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് കെ എൻ ട്രേഡിങ് ആരോപിച്ചു. രാജ്‌കോട്ടിലെ വി ആർ ഇന്റർനാഷണൽ, സത്താരയിലെ ശിവ തുളസി ഗ്ലോബൽ ഇമ്പക്സ്, ഹൈദരാബാദിലെ കർണാട്ടി ഫുഡ്‌ടെക് എൽഎൽപി, കോഴിക്കോട് ആസ്ഥാനമായ രാജ് എക്സ്പോർട്സ് ട്രേഡേഴ്‌സ്, ഫൽഗാറിലെ ഗോതാൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായവരിൽപ്പെടുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

ഇതിനുപുറമെ, സ്വന്തം യുട്യൂബ് ചാനൽ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും തട്ടിപ്പുകൾ തുടരുന്നുവെന്നാണ് ആരോപണം. കൂടുതൽ പേർ സാമ്പത്തിക തട്ടിപ്പിന് ഇരയാകാതിരിക്കാനാണ് വിഷയങ്ങൾ പൊതുജന ശ്രദ്ധയിൽപ്പെടുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.

ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ എൻ അബ്ദുൽ ഗഫൂർ (മാനേജിങ് ഡയറക്ടർ), ഹുസ്ന ഗഫൂർ (ഡയറക്ടർ), ഫാരിസ് അൽ കാസ്മി (ഡയറക്ടർ), ഫഹീം അൽ കാസ്മി (ഡയറക്ടർ) എന്നിവർ പങ്കെടുത്തു.

Tags: Dubai PoliceEastern Farms LLCfake bank receiptKN Trading CompanyLatest NewsUAE fraudUAE news

RelatedPosts

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.