• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

‘യുദ്ധം ജയിച്ചത് യുഎഇ’; ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം നേരിട്ടു: ഡോ. അൻവർ ഗർഗാഷ്

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
25 0
‘യുദ്ധം ജയിച്ചത് യുഎഇ’; ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം നേരിട്ടു: ഡോ. അൻവർ ഗർഗാഷ്
139
VIEWS
Share on WhatsappShare on Facebook

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ പ്രധാന ലക്ഷ്യം യുഎഇ ആയിരുന്നുവെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം യുഎഇ നേരിട്ടു. ഒരു ന്യായീകരണവുമില്ലാത്ത ആക്രമണമാണ് രാജ്യത്തിനു നേരെയുണ്ടായത്. എന്നാൽ, ഈ യുദ്ധത്തിൽ യുഎഇ ആണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം നടന്ന 40 ദിവസം കൊണ്ട് പ്രതിരോധമേഖലയിൽ യുഎഇ കൂടുതൽ കരുത്താർജിച്ചു എന്നതാണ് പ്രധാന നേട്ടം.

യുദ്ധം നീണ്ട 40 ദിവസത്തിനിടെ 2800-ത്തിലധികം മിസൈലുകളും ഡ്രോണുകളും യുഎഇയെ ലക്ഷ്യമാക്കി എത്തിയതായി ഗർഗാഷ് വ്യക്തമാക്കി. ഇതിൽ 96 ശതമാനവും വിജയകരമായി വെടിവെച്ചിടാൻ യുഎഇയുടെ പ്രതിരോധ സേനയ്ക്ക് സാധിച്ചു. കൃത്യമായ പ്രതിരോധ തന്ത്രങ്ങളിലൂടെ രാജ്യത്തിന് ആക്രമണങ്ങളെ ചെറുക്കുന്നതിനൊപ്പം യുദ്ധത്തിൽ മേൽക്കൈ നേടാനും കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആത്മവിശ്വാസവും ഈ കാലയളവിൽ ഗണ്യമായി വർധിച്ചുവെന്നും, അതിർത്തികൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കാൻ യുഎഇയുടെ ശേഷി തെളിയിച്ചുവെന്നും ഗർഗാഷ് പറഞ്ഞു.

സംഘർഷകാലത്തും രാജ്യത്തെ സാധാരണ ജീവിതം തടസ്സമില്ലാതെ തുടരാൻ സാധിച്ചതും യുഎഇയുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഭക്ഷ്യവിതരണം, അവശ്യവസ്തുക്കളുടെ ലഭ്യത, ബാങ്കിംഗ് സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, വിസ സംവിധാനം തുടങ്ങി എല്ലാ മേഖലകളും തടസ്സമില്ലാതെ പ്രവർത്തിച്ചു. പ്രതിസന്ധി നേരിടുന്നതിലെ “ഇമറാത്തി മാതൃക” ലോകത്തിന് മുന്നിൽ അവതരിപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ ഗൾഫ് രാജ്യങ്ങൾക്കും യുഎഇക്കും ഒരു പ്രധാന ഭീഷണിയായിരുന്നാലും, ഇത് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതായി കാണേണ്ടതില്ലെന്നും ഗർഗാഷ് വ്യക്തമാക്കി. നയതന്ത്ര മാർഗങ്ങൾ തുറന്നുവെച്ചുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീർഘകാലത്തേക്കുള്ള ഏതു സമാധാന കരാറായാലും അതിൽ ഹോർമൂസിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കിയിരിക്കണം, ആണവായുധങ്ങൾ നിർമിക്കുന്നതിൽ നിന്ന് ഇറാനെ പൂർണമായും തടയണം, മേഖലയ്ക്കു ഭീഷണിയായ ഇറാന്റെ മിസൈൽ, ഡ്രോൺ ശേഖരം നിയന്ത്രിക്കണം. അത്തരം സമാധാന കരാറിനു മാത്രമേ പ്രസക്തിയുള്ളുവെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

“യുദ്ധത്തിലേക്ക് മടങ്ങാൻ യുഎഇ ആഗ്രഹിക്കുന്നില്ല. പക്ഷേ നിലവാരമില്ലാത്ത സമാധാനത്തിൽ താൽപര്യമില്ല” എന്നതാണ് യുഎഇയുടെ നിലപാടെന്ന് ഗർഗാഷ് വ്യക്തമാക്കി.

Tags: anwar gargash statementgulf tensions updateHormuz Strait securityuae iran conflict newsuae missile defense success

RelatedPosts

ഹുർമൂസ് സുരക്ഷയിൽ ആശങ്ക; സൗദി കിരീടാവകാശിയുമായി മോദിയുടെ നിർണായക ചർച്ച
India

ഹുർമൂസ് സുരക്ഷയിൽ ആശങ്ക; സൗദി കിരീടാവകാശിയുമായി മോദിയുടെ നിർണായക ചർച്ച

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.