• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുവ സംരംഭകർക്ക് സൈബർ സുരക്ഷാ പരിശീലനവുമായി യു.എ.ഐ; ഖലീഫ ഫണ്ടും സൈബർ സെക്യൂരിറ്റി കൗൺസിലും കൈകോർക്കുന്നു

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi
Reading Time: 1 min read
23 0
Young participants engaging in an interactive entrepreneurship and cybersecurity workshop in Abu Dhabi.
128
VIEWS
Share on WhatsappShare on Facebook

അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ ‘ഫ്യൂച്ചർ എന്റർപ്രണർ പ്രോഗ്രാം’ വേനൽക്കാല ക്യാമ്പിൽ നാല് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ പരിശീലനം നൽകുന്നു.

അബുദാബി : ഭാവിയിലെ യുവ സംരംഭകർക്കായി വേനൽക്കാല ഡിജിറ്റൽ സുരക്ഷാ പരിശീലന പരിപാടിയുമായി യു.എ.ഇ ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്‌മെന്റും സൈബർ സെക്യൂരിറ്റി കൗൺസിലും. ‘ഫ്യൂച്ചർ എന്റർപ്രണർ പ്രോഗ്രാം 2026’ സമ്മർ ക്യാമ്പിന്റെ ഭാഗമായാണ് പ്രത്യേക സൈബർ അവബോധ സെഷനുകൾ സംഘടിപ്പിക്കുന്നത്.

“ഇന്നത്തെ വേനൽക്കാലം, നാളത്തെ സംരംഭങ്ങൾ… സുരക്ഷിതത്വത്തോടും ആത്മവിശ്വാസത്തോടും കൂടി” എന്ന പ്രമേയത്തിലാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ വ്യക്തിഗത വിവര സംരക്ഷണം, ഡിജിറ്റൽ ഐഡന്റിറ്റി സുരക്ഷിതമാക്കൽ, ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷിതമായ ഉപയോഗം എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ.

ബിസിനസുകൾ ഡിജിറ്റൽ സംവിധാനങ്ങളെയും ഓൺലൈൻ ഇടപാടുകളെയും കൂടുതൽ ആശ്രയിക്കുന്ന പുതിയ കാലത്ത്, തുടക്കത്തിൽ തന്നെ സൈബർ ഭീഷണികൾ തിരിച്ചറിയാനും പ്രതിരോധിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് ഒരു ബിസിനസിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് എത്രത്തോളം പ്രധാനമാണെന്ന് ക്യാമ്പ് വിശദീകരിക്കുന്നു.

നാല് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി യംഗ് ഇന്നൊവേറ്റേഴ്സ്, ഫൗണ്ടേഷൻ സ്റ്റേജ്, ഇന്റർമീഡിയറ്റ് സ്റ്റേജ്, അഡ്വാൻസ്ഡ് സ്റ്റേജ് എന്നിങ്ങനെ നാല് പഠന നിലവാരങ്ങളിലായാണ് ക്യാമ്പ് തരംതിരിച്ചിരിക്കുന്നത്.

പ്രായോഗിക പരിശീലനങ്ങൾ, വർക്ക്‌ഷോപ്പുകൾ, മെന്ററിംഗ്, പ്രോജക്ട് പ്രസന്റേഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ക്യാമ്പ്. സ്വന്തം ബിസിനസ് ആശയങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാനും കളരിയിൽ കുട്ടികളെ പഠിപ്പിക്കുന്നു. ക്യാമ്പ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദദാന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ഡിജിറ്റൽ സാമ്പത്തിക രംഗത്ത് മുന്നേറുന്ന യു.എ.ഇയിൽ സുരക്ഷിതമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനും, വിവരസാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ യുവതലമുറയെ പ്രാപ്തരാക്കാനും ഈ സംരംഭം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Abu DhabiBusinessCybersecurityEducationKhalifa FundTechnologyUAE news

RelatedPosts

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Sharjah Police reject claims that the wife and son of an Asian murder victim went missing, confirming the family legally travelled home as suspects face prosecution.
UAE

ഷാർജ കൊലപാതക കേസ്: കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ ഭാര്യയെയും മകനെയും കാണാതായെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

CyberShelter Global Delivery Centre entrance at LuLu IT Twin Towers in SmartCity Kakkanad Kochi
Business

യുഎഇ ആസ്ഥാനമായ സൈബർ ഷെൽട്ടർ കൊച്ചിയിൽ: ഗ്ലോബൽ ഡെലിവറി സെന്ററും മികവിന്റെ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.