അബുദാബി ∙ രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലെ എല്ലാ സ്കൂളുകളിലും സർവകലാശാലകളിലും താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
നാളെ (മാർച്ച് 2) മുതൽ ബുധനാഴ്ച (മാർച്ച് 4) വരെയാണ് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾ, അധ്യാപകർ, ഭരണനിർവഹണ ജീവനക്കാർ എന്നിവർക്കെല്ലാം ഈ നിർദേശം ബാധകമായിരിക്കും.
നിലവിലെ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായാൽ ഓൺലൈൻ ക്ലാസുകളുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനം എടുക്കുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷയും പഠനത്തിന്റെ തുടർച്ചയും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
English Summary:
The UAE has announced online classes for all schools and universities from March 2 to March 4 due to the current situation. Authorities said the decision may be extended depending on further developments.








































