• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില; സ്വൈഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
സംസ്ഥാനത്ത് ചൂട് കുത്തനെ ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
127
VIEWS
Share on WhatsappShare on Facebook

അബുദബി: കടുത്ത വേനൽച്ചൂടിൽ വെന്തുരുകി യു.എ.ഇ. രാജ്യത്ത് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ അബുദബിയിലെ അൽ ഐൻ മേഖലയോട് ചേർന്നുള്ള സ്വൈഹാനിൽ രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.45ഓടെ 49.4 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

ഈ വർഷം ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകൾ ഏപ്രിൽ മാസത്തിലായിരുന്നു. ഏപ്രിൽ 15ന് അൽ ഐനിലെ ഉം അസിമുലിൽ 35 ഡിഗ്രി സെൽഷ്യസും ഏപ്രിൽ 21ന് അൽ ദഫ്‌റ മേഖലയിലെ ഔതൈദിൽ 42.9 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്വൈഹാനിൽ രേഖപ്പെടുത്തിയ 49.4 ഡിഗ്രി സെൽഷ്യസ് ഈ റെക്കോർഡുകളെ മറികടന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായി മാറി.

ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനില 24 ഡിഗ്രി സെൽഷ്യസിനും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അബുദബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ട്. അൽ ഐനിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മുതൽ യു.എ.ഇയിൽ ഔദ്യോഗികമായി വേനൽക്കാലത്തിനും തുടക്കമാകുകയാണ്. അതിനാൽ വരും ആഴ്ചകളിൽ താപനില ഇനിയും ഉയരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഈ വർഷത്തെ കടുത്ത വേനലിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനമാണ്. നവംബർ മാസത്തോടെ ഇത് 90 ശതമാനത്തിലധികമാകാനും സാധ്യതയുണ്ടെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ ചൂട് ഈ വർഷം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, പൊതുജനങ്ങൾ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും ആരോഗ്യ-കാലാവസ്ഥാ അധികൃതർ നിർദേശിച്ചു.

Tags: Abu DhabiAl AinClimateEl NinoGulf newsHeatwaveNCMSummerSweihanTemperatureUAEUAE weatherWeather

RelatedPosts

The newly opened Al Asayel Bridge in Dubai showing multi-lane traffic flow towards Downtown Dubai
Travel

ദുബായിൽ അൽ അസായേൽ പാലം തുറന്നു; ദേരയിൽ നിന്ന് ഡൗൺടൗണിലേക്കും ബിസിനസ് ബേയിലേക്കും യാത്ര ഇനി വേഗത്തിലാകും

RTA Dubai Bus-On-Demand minibus operating on a city street
Travel

ദുബായ് ബസ് ഓൺ ഡിമാൻഡ് സേവനം 20 മേഖലകളിലേക്ക്; അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിച്ച് ആർ.ടി.എ

Dark rain clouds over the UAE highway during rain warning
Weather

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം

Firefighters from Dubai Civil Defence operating near emergency vehicles in Dubai.
Dubai

ദുബായ് സൗത്തിലെ വർക്ക്‌ഷോപ്പിൽ തീപിടിത്തം; തീ അണച്ചു, ആളപായമില്ല

Exterior view of the ornate Qasr Al Watan presidential palace in Abu Dhabi, UAE.
Travel

ആഗോള അംഗീകാരം: 2026-ലെ ലോകത്തിലെ മികച്ച 100 യാത്രാനുഭവങ്ങളിൽ ഇടം നേടി അബുദാബി ഖസർ അൽ വതാൻ

Etihad Rail passenger train traveling on the track in the UAE
Travel

ഇത്തിഹാദ് റെയിൽ: അഞ്ച് ആഴ്ചയ്ക്കിടെ എഴുപതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു

The newly opened Al Asayel Bridge in Dubai showing multi-lane traffic flow towards Downtown Dubai
Travel

ദുബായിൽ അൽ അസായേൽ പാലം തുറന്നു; ദേരയിൽ നിന്ന് ഡൗൺടൗണിലേക്കും ബിസിനസ് ബേയിലേക്കും യാത്ര ഇനി വേഗത്തിലാകും

RTA Dubai Bus-On-Demand minibus operating on a city street
Travel

ദുബായ് ബസ് ഓൺ ഡിമാൻഡ് സേവനം 20 മേഖലകളിലേക്ക്; അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിച്ച് ആർ.ടി.എ

Dark rain clouds over the UAE highway during rain warning
Weather

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം

Firefighters from Dubai Civil Defence operating near emergency vehicles in Dubai.
Dubai

ദുബായ് സൗത്തിലെ വർക്ക്‌ഷോപ്പിൽ തീപിടിത്തം; തീ അണച്ചു, ആളപായമില്ല

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.