കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു യുഡിഎഫ് 2026ലെ പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകി പ്രകടനപത്രിക പ്രകാശനം ചെയ്തു. നേരത്തെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമേ നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ദിര ഗ്യാരണ്ടി പദ്ധതികൾ
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1000 ധനസഹായം, ക്ഷേമ പെൻഷൻ ₹3000 ആയി വർധിപ്പിക്കൽ, എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെയുള്ള ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’, യുവാക്കൾക്ക് ₹5 ലക്ഷം വരെ പലിശരഹിത വായ്പ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
ആരോഗ്യ മേഖല
ഡയാലിസിസ് സൗജന്യമാക്കൽ, ‘ഷീ ഹോസ്പിറ്റൽ’ പദ്ധതി, ജിപ്മെർ മാതൃകയിൽ നോ-ബിൽ ആശുപത്രികൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.
തൊഴിലും വിദ്യാഭ്യാസവും
യുവാക്കളുടെ തൊഴിൽ സാധ്യതകൾ നിരീക്ഷിക്കാൻ ‘ജോബ് വാച്ച് ടവർ’, വയനാട്ടിൽ ട്രൈബൽ യൂണിവേഴ്‌സിറ്റി, 10,000 MSME സംരംഭങ്ങൾക്ക് പിന്തുണ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
കൃഷിയും മത്സ്യബന്ധനവും
റബ്ബറിന് ₹300 തറവില, നെല്ലിന് ₹35 സംഭരണവില, മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി തുടങ്ങിയ പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾ
‘ഇന്ദിര കാന്റീൻ’, 5 ലക്ഷം വീടുകൾ, ആശാ വർക്കർമാരുടെ വേതന വർധന, ഭിന്നശേഷിക്കാർക്ക് കൂടുതൽ പെൻഷൻ തുടങ്ങിയ പദ്ധതികളും ഉൾപ്പെടുന്നു.
വികസനവും ഭരണവും
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ പദ്ധതികൾ, ‘മിഷൻ സമുദ്ര’, അഴിമതി തടയാൻ വിജിലൻസ് കമ്മീഷൻ എന്നിവയും പ്രഖ്യാപിച്ചു.
English Summary: The United Democratic Front (UDF) has released its manifesto for the 2026 Kerala Assembly elections. Telangana Chief Minister Revanth Reddy handed over the document to Opposition Leader V.D. Satheesan during the launch event.
The manifesto expands on Rahul Gandhi’s five guarantees, introducing a wide range of welfare and development promises.














































