യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴ രേഖപ്പെടുത്തി. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാവാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും പര്‍വതപ്രദേശങ്ങളിലെ താഴ്വരകളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം.ബീച്ചുകളിലേക്കും വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിലേക്കും പോകുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ശക്തമായ കാറ്റും ഇടിമിന്നലും കാരണം റോഡുകളില്‍ കാഴ്ചപരിധി കുറയാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.




































