ഷാർജ : ഇന്ത്യാ ഇൻ്റർനാഷനൽ സ്കൂൾ ഷാർജ സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി. പരീക്ഷ എഴുതിയ 206 വിദ്യാർഥികളും ഫസ്റ്റ് ക്ലാസിൽ വിജയിച്ചതോടെ സ്കൂൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 189 വിദ്യാർഥികൾ ഡിസ്റ്റിങ്ക്ഷനും നേടി.



സയൻസ് സ്ട്രീമിൽ പരീക്ഷ എഴുതിയവരിൽ പവിധരൻ സുബ്രഹമണ്യം 99.2% ശിൽപാ സുരേഷ് കുമാർ 98% റിമാ ബാലാജി 97 .8%
ഗൗതം ബിനലാൽ 97.2% എന്നിവർ ഉയർന്ന മാർക്കോടെ സ്‌കൂൾ ടോപ്പേഴ്‌സായി.



കൊമേഴ്‌സ് സ്ട്രീമിൽ ദിവ്യ ഖണ്ഡ 99.6% ദ്രുവ് ഭോതലാനി 99% സിന്ധു നെടും ചെരിയൻ 98.6 % റിഷാ ഷാനിബ് 98% വിസ്മിതാ വിദ്യാധരൻ 97.8% എന്നിവർ കൊമേഴ്‌സ് സ്ട്രീമിൽ ഉന്നത വിജയികളായി.



സിബി എസ് സി പ്ളസ് ടു പരീക്ഷയിൽ നൂറ് ശതമാനം ഫസ്‌റ്റ് ക്ലാസ് വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതിന് വേണ്ടി കഠിന യത്നം നടത്തിയ അധ്യാപകരെയും പെയ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൽമാൻ ഇബ്രാഹിം , സീനിയർ ഡയരക്ടർ അസീഫ് മുഹമ്മദ്, പ്രിൻസിപ്പാൽ ഡോ: മജ്ഞു റെജി അസി: ഡയരക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു












































