• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഇലക്ട്രിക് വാഹന വിൽപനയിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും യു.എ.ഇ ഒന്നാമത്

by UAE വാർത്ത ലേഖകൻ
4 months ago
in Abu Dhabi, UAE
Reading Time: 1 min read
22 1
ഇലക്ട്രിക് വാഹന വിൽപനയിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും യു.എ.ഇ ഒന്നാമത്
126
VIEWS
Share on WhatsappShare on Facebook

അബുദാബി: ഇലക്ട്രിക് വാഹന വിൽപന രംഗത്ത് മിഡിൽ ഈസ്റ്റിലെ മുൻനിര രാജ്യമായി വീണ്ടും യു.എ.ഇ. തുടർച്ചയായി രണ്ടാം വർഷമാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്‍റർനാഷ്നൽ എനർജി ഏജൻസിയുടെ (IEA) 2026ലെ ആഗോള ഇ.വി ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് പശ്ചിമേഷ്യൻ മേഖലയിൽ ഇലക്ട്രിക് വാഹന വിൽപനയിൽ യു.എ.ഇയുടെ ആധിപത്യം വ്യക്തമാക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിലാകെ നടന്ന മൊത്തം ഇലക്ട്രിക് വാഹന വിൽപനയുടെ 50 ശതമാനവും യു.എ.ഇയിലാണ് നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിന്റെ വേഗത്തിലുള്ള മാറ്റവും ഭാവി സാങ്കേതികവിദ്യകളിൽ മത്സരക്ഷമത ഉയർത്താനുള്ള ശ്രമങ്ങളും ഈ നേട്ടത്തിന് പിന്നിലാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര ഗതാഗത മേഖലയിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്നതിനായി 2023ൽ യു.എ.ഇ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം പ്രഖ്യാപിച്ച ദേശീയ ഇലക്ട്രിക് വാഹന നയത്തിന്റെ വിജയമാണ് ഈ മുന്നേറ്റമെന്ന് മന്ത്രാലയത്തിന്റെ ഊർജ-പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി എൻജിനീയർ ഷരിഫുൽ ഉലമ വ്യക്തമാക്കി.

ഇലക്ട്രിക് വാഹന നിർമാണ കമ്പനികൾക്ക് ആകർഷകമായ വിപണി സാഹചര്യം ഒരുക്കുന്നതിലും പ്രാദേശിക വിപണിയിലേക്കുള്ള അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇ വിജയിച്ചുവെന്നതിന്റെ തെളിവാണ് തുടർച്ചയായി രണ്ടാം തവണയും ഏറ്റവും കൂടുതൽ ഇ.വി വാഹനങ്ങൾ വിറ്റഴിച്ച രാജ്യമെന്ന നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

‘ഗ്ലോബൽ ഇ.വി മാർക്കറ്റ്’ പദ്ധതി, യു.എ.ഇ എനർജി സ്ട്രാറ്റജി 2050, നെറ്റ് സീറോ 2050 പദ്ധതി എന്നിവയുമായി ചേർന്നുനിൽക്കുന്ന വികസന നീക്കങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഊർജ കാര്യക്ഷമത ഉയർത്തുകയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിൽ യു.എ.ഇ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പൊതുഗതാഗത മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതോടൊപ്പം രാജ്യത്തുടനീളം ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ കൂട്ടിയതും ഇ.വി വളർച്ചയ്ക്ക് പ്രധാന കാരണമായതായി വിലയിരുത്തപ്പെടുന്നു.

Tags: Electric vehicles UAELatest NewsUAE EV salesUAE news

RelatedPosts

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Oil prices rose Friday with Brent at $108.44 and WTI at $103.17, heading for a 13% weekly gain above $100 a barrel on Middle East shipping disruption risks.
Business

നാല് മാസത്തെ ഇടവേളക്ക് ശേഷം ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു; ഈയാഴ്ച രേഖപ്പെടുത്തിയത് 13 ശതമാനം വർധന

The Ebola outbreak in eastern DR Congo is spreading into North Kivu and Haut-Uélé, with cases topping 6,840 and over 3,310 deaths reported, Africa CDC warns.
Health

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം രൂക്ഷം; മരണം 3,300 കടന്നു, മറ്റ് പ്രവിശ്യകളിലേക്കും പടരുന്നു

UAE President Sheikh Mohamed bin Zayed attends an official banquet hosted by German President Frank-Walter Steinmeier in Berlin, joined by Chancellor Friedrich Merz.
World

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ബെർലിനിൽ ആദരവ്; ജർമൻ പ്രസിഡന്റ് ഔദ്യോഗിക വിരുന്ന് നൽകി

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.