• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ തൊഴിലാളികൾക്കായി വമ്പൻ ഈദ് ആഘോഷം; 400-ലേറെ സമ്മാനങ്ങളും പ്രമുഖ താരനിരയും

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
23 1
ദുബായിൽ തൊഴിലാളികൾക്കായി വമ്പൻ ഈദ് ആഘോഷം; 400-ലേറെ സമ്മാനങ്ങളും പ്രമുഖ താരനിരയും
131
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് ആദരവും സന്തോഷവും പകർന്ന് ദുബായിൽ വിപുലമായ ഈദ് അൽ അദ്ഹ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) നേതൃത്വത്തിലാണ് “സെലിബ്രേറ്റ് ഈദ് അൽ അദ്ഹ 2026 വിത്ത് ദുബായ്സ് വർക്ക്‌ഫോഴ്‌സ്” എന്ന പേരിൽ വമ്പിച്ച ആഘോഷ പരിപാടികൾ ഒരുക്കുന്നത്.

മേയ് 27, 28 തീയതികളിലായി അൽ ഖൂസ്, ജബൽ അലി, മുഹൈസ്ന (സോണാപൂർ) എന്നീ മേഖലകളിലാണ് ആഘോഷങ്ങൾ നടക്കുക. ഇതിൽ അൽ ഖൂസായിരിക്കും പ്രധാന വേദി. നേരിട്ടുള്ള പരിപാടികൾക്ക് പുറമെ ഡിജിറ്റൽ സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഹൈബ്രിഡ് ആഘോഷമായിരിക്കും ഇത്. ‘ബ്ലൂ കണക്ട്’ (Blue Connect) ആപ്പിലൂടെ ഓൺലൈൻ ആഘോഷങ്ങൾ തത്സമയം തൊഴിലാളികളിലേക്ക് നേരിട്ടെത്തും. ജോലിസ്ഥലങ്ങളിലിരുന്നും ക്യാമ്പുകളിലിരുന്നും കൂടുതൽ തൊഴിലാളികൾക്ക് ഈ ഈദ് ആഘോഷങ്ങളുടെ ഭാഗമാകാൻ ഇത് അവസരമൊരുക്കും.

തൊഴിലാളികളുടെ സന്തോഷവും ക്ഷേമവും മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സ്വർണം, കാഷ് പ്രൈസുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ആഡംബര കാർ സമ്മാനം എന്നിവ ഉൾപ്പെടെ 400-ലേറെ സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. ഓൺ ഗ്രൗണ്ട് പരിപാടികളോടൊപ്പം വെർച്വൽ ഇവന്റുകളും സംഘടിപ്പിക്കുന്നതിനാൽ കൂടുതൽ തൊഴിലാളികൾക്ക് ആഘോഷത്തിൽ പങ്കാളികളാകാൻ അവസരമൊരുങ്ങും.

പരിപാടിയിൽ സാംസ്കാരിക കലാപരിപാടികൾ, ഫോക് ഷോകൾ, ലൈവ് ഡി.ജെ പ്രകടനങ്ങൾ, നൃത്ത-സംഗീത അവതരണങ്ങൾ, ആപ്പ് അധിഷ്ഠിത ഗെയിമുകൾ, കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവയും അരങ്ങേറും. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ പരിപാടിയുടെ ഭാഗമാകും. ഗായകരായ രൂപം ഭട്ടാചാര്യ, ബിസ്വജിത് മഹാപാത്ര, അങ്കുഷ് ഭർദ്വാജ് എന്നിവരും നർത്തകരായ അൻഷിക പാണ്ഡെ, രശ്മി ഗുപ്ത എന്നിവരും ഡി.ജെമാരായ അലി മർച്ചന്റ്, തസ്യ സ്റ്റെപനോവ എന്നിവരും ആഘോഷ വേദിയെ ആവേശഭരിതമാക്കും.

യു.എ.ഇയുടെ സഹിഷ്ണുതയും മാനവികതയും പ്രതിഫലിപ്പിക്കുന്ന ആഘോഷമായിരിക്കും ഇത്. രാജ്യത്തിന്റെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജി ഡി ആർ എഫ് എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.വിവിധ സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ഈദ് ആഘോഷം ദുബായുടെ ബഹുസ്വര സാംസ്കാരിക മുഖത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“തൊഴിലാളികൾ സമൂഹത്തിന്റെ പ്രധാന ശക്തിയാണ്. അവരുടെ സന്തോഷവും മാനസിക ഉല്ലാസവും വർധിപ്പിക്കുന്നതിനായി വിനോദവും സമ്മാനങ്ങളും നിറഞ്ഞ പ്രത്യേക ആഘോഷമാണ് ഒരുക്കിയിരിക്കുന്നതെന്ന് ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഉമർ മത്തർ അൽ മുസൈന അഭിപ്രായപ്പെട്ടു .ഡിജിറ്റൽ, ഗ്രൗണ്ട് ഇവന്റുകൾ ഒരുമിച്ച് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കൂടുതൽ തൊഴിലാളികൾക്ക് പങ്കാളികളാകാൻ അവസരം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

ദുബായിലെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിലാളി സമൂഹത്തിനായി സന്തോഷവും ഐക്യവും പങ്കിടുന്ന ഏറ്റവും വലിയ ഈദ് ആഘോഷങ്ങളിലൊന്നായിരിക്കും ഇത് .

Tags: Dubai labour camp eventsDubai workers eid celebrationEid Al Adha 2026 UAEGDRFA DubaiUAE workers festival

RelatedPosts

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Passengers completing automated immigration clearance at Dubai Airport smart gates
Travel

അവധിക്കാലം കഴിഞ്ഞെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജം

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.