ദുബായിൽ സംരംഭകർക്ക് ബിസിനസ് ആരംഭിക്കുന്നതിനുള്ള പിന്തുണയും മെയ്ദാൻ ഫ്രീ സോണുമായുള്ള മികച്ച സഹകരണവും മുൻനിർത്തിയാണ് എമിറേറ്റ്സ് ഫസ്റ്റിനെ ആദരിച്ചത്.
ദുബായ്, യു.എ.ഇ — പ്രമുഖ ബിസിനസ് സെറ്റപ്പ് കൺസൾട്ടൻസിയായ എമിറേറ്റ്സ് ഫസ്റ്റിന് മെയ്ദാൻ ഫ്രീ സോണിന്റെ (Meydan Free Zone) ബെസ്റ്റ് പ്ലാറ്റിനം ചാനൽ പാർട്ണർ പുരസ്കാരം ലഭിച്ചു.
മെയ്ദാൻ ഫ്രീ സോണുമായുള്ള എമിറേറ്റ്സ് ഫസ്റ്റിന്റെ പങ്കാളിത്തത്തിനും, ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ബിസിനസുകാരെ സഹായിക്കുന്നതിൽ സ്ഥാപനം നൽകുന്ന പിന്തുണയ്ക്കുമാണ് ഈ അംഗീകാരം.
പുരസ്കാര നേട്ടത്തിൽ മെയ്ദാൻ ഫ്രീ സോണിന് നന്ദി അറിയിച്ച എമിറേറ്റ്സ് ഫസ്റ്റ്, തങ്ങളുടെ ടീമിന്റെ അർപ്പണബോധത്തിനും ഇടപാടുകാർ നൽകുന്ന തുടർച്ചയായ വിശ്വാസത്തിനുമാണ് ഈ നേട്ടം സമർപ്പിക്കുന്നതെന്ന് വ്യക്തമാക്കി.
യു.എ.ഇയിലെ വിവിധ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സംരംഭകർക്ക് തടസ്സങ്ങളില്ലാതെ കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതിനും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാനുള്ള സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ കരുത്തേകും.










