• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കളഞ്ഞുകിട്ടിയ ലക്ഷം ദിർഹം തിരികെ നൽകി ഇന്ത്യൻ യുവാവ്; ആദരമർപ്പിച്ച്​ ദുബൈ പൊലീസ്

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
23 1
കളഞ്ഞുകിട്ടിയ ലക്ഷം ദിർഹം തിരികെ നൽകി ഇന്ത്യൻ യുവാവ്; ആദരമർപ്പിച്ച്​ ദുബൈ പൊലീസ്
131
VIEWS
Share on WhatsappShare on Facebook

ദുബൈ: പാർക്കിങ് സ്ഥലത്ത് നിന്ന് ലഭിച്ച ഒരു ലക്ഷം ദിർഹം സത്യസന്ധതയോടെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഇന്ത്യൻ യുവാവിനെ ദുബൈ പൊലീസ് ആദരിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിലയിരുത്തിയാണ് മുഹമ്മദ് അലിയെ അൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ പ്രത്യേകമായി ആദരിച്ചത്.

പാർക്കിങ് സ്ഥലത്ത് കിടന്നിരുന്ന വലിയ തുകയുടെ പണം കണ്ടെത്തിയ മുഹമ്മദ് അലി അത് കൈവശം വയ്ക്കാതെ നേരിട്ട് അൽ റഫ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൈമാറുകയായിരുന്നു. പണം കണ്ടെത്തിയ സ്ഥലത്തിന്റെയും പണത്തിന്റെയും ചിത്രങ്ങൾ ഫോണിൽ പകർത്തി തെളിവായി പൊലീസിന് കൈമാറുകയും ചെയ്തു.

ഷിപ്പിങ് ബിസിനസ് നടത്തുന്ന ഒരു സ്വകാര്യ കമ്പനി ഉടമ ബാങ്കിൽ നിന്ന് 200,000 ദിർഹം പിൻവലിച്ചതിന് ശേഷമാണ് സംഭവം നടന്നത്. പണം ഒരു പേപ്പർ കവറിൽ സൂക്ഷിച്ച് കാറിലേക്ക് നടക്കുന്നതിനിടെ കവർ ശരിയായി അടയ്ക്കാതിരുന്നതിനാൽ 100,000 ദിർഹം അടങ്ങിയ ഒരു കെട്ട് പണം അറിയാതെ താഴെ വീഴുകയായിരുന്നു. പണം നഷ്ടമായ വിവരം അറിയാതെയാണ് അദ്ദേഹം സ്ഥലത്ത് നിന്ന് മടങ്ങിയത്.

പണം കൈപ്പറ്റിയതോടെ അൽ റഫ പൊലീസ് സ്റ്റേഷൻ ഉടൻ അന്വേഷണം ആരംഭിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ യഥാർഥ ഉടമയെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് പണം നഷ്ടപ്പെട്ട കാര്യം ഉടമ തിരിച്ചറിഞ്ഞത്.

തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം പണം കൈപ്പറ്റുകയും മുഹമ്മദ് അലിയോടും ദുബൈ പൊലീസിനോടും നന്ദി അറിയിക്കുകയും ചെയ്തു. പണം സുരക്ഷിതമായി തിരിച്ചുകിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ദുബൈയിലെ സുരക്ഷാ സംവിധാനങ്ങളെയും പ്രശംസിച്ചു.

അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡെപ്യൂട്ടി ഡയറക്ടർ കേണൽ സാലിഹ് ഹസ്സൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് വിഭാഗം മേധാവി ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്നാണ് മുഹമ്മദ് അലിയെ ആദരിച്ചത്.

യഥാർഥ ഉടമയ്ക്ക് പണം തിരിച്ചുനൽകാൻ കാണിച്ച സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തബോധവും പ്രശംസനീയമാണെന്ന് കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ പറഞ്ഞു. സമൂഹത്തിൽ മാതൃകയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Dubai NewsDubai PoliceHonesty AwardIndian ExpatLatest NewsMohammed Ali

RelatedPosts

Dubai’s RTA has renamed the ONPASSIVE Red Line stop to Garmin Metro Station under a 10-year naming rights agreement. Signage changes will conclude by November 2026.
Travel

ദുബായ് മെട്രോയിലെ ഒൺപാസീവ് സ്റ്റേഷൻ ഇനി ‘ഗാർമിൻ’; 10 വർഷത്തെ പേരിടൽ അവകാശം സ്വന്തമാക്കി ആഗോള ബ്രാൻഡ്

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.