ദുബായ്: യുഎഇയിലെ ബിസിനസ് സെറ്റപ്പ് മേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്സ് (Startup Works) തന്റെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രമുഖ മലയാള ചലച്ചിത്ര താരം ആസിഫ് അലിയെ പ്രഖ്യാപിച്ചു. യുഎഇയിലെ ഒരു ബിസിനസ് സെറ്റപ്പ് സ്ഥാപനത്തിന് സിനിമാ നടനെ ബ്രാൻഡ് അംബാസഡറായി നിയമിക്കുന്ന ആദ്യ സംരംഭങ്ങളിലൊന്നായി ഇത് ശ്രദ്ധ നേടുകയാണ്.
ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള ആസ്പിൻ കൊമേഴ്സ്യൽ ടവറിൽ നടന്ന ചടങ്ങിലാണ് ഔദ്യോഗിക കരാർ ഒപ്പുവെച്ചത്. ചടങ്ങിൽ ആസിഫ് അലി മാധ്യമങ്ങളുമായി സംവദിക്കുകയും സ്റ്റാർട്ടപ്പ് വർക്സുമായി കൈകോർക്കാനുള്ള കാരണങ്ങളും ഭാവി പദ്ധതികളും പങ്കുവെക്കുകയും ചെയ്തു.
ഈ ചടങ്ങിലൂടെ സ്റ്റാർട്ടപ്പ് വർക്സ് തന്റെ 10-ാം വാർഷികാഘോഷങ്ങൾക്കും ഔദ്യോഗിക തുടക്കമിട്ടു. കഴിഞ്ഞ പത്ത് വർഷമായി യുഎഇയിലെ സംരംഭകർക്ക് സേവനം നൽകി വരുന്ന സ്ഥാപനം ഇതിനോടകം 35,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ സ്വന്തമാക്കിയതായി ചടങ്ങിൽ അറിയിച്ചു.
ബിസിനസ് സെറ്റപ്പ് സേവനങ്ങൾക്ക് പുറമെ സംരംഭകർക്ക് കൂടുതൽ സമഗ്രമായ പിന്തുണ നൽകുന്നതിനായി ‘My Team’ എന്ന പുതിയ ഡിവിഷനും സ്ഥാപനം പ്രഖ്യാപിച്ചു. മനുഷ്യവിഭവശേഷി (HR), ഫിനാൻസ്, അക്കൗണ്ടിങ്, കോംപ്ലയൻസ്, ബിസിനസ് സപ്പോർട്ട് സർവീസുകൾ, കൺസൾട്ടൻസി തുടങ്ങി ഒരു ബിസിനസിന് ആവശ്യമായ വിവിധ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബിസിനസ് ആരംഭിക്കുന്ന ഘട്ടം മുതൽ ദൈനംദിന പ്രവർത്തനങ്ങൾ വരെ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്ന സമഗ്ര സേവന സംവിധാനമായി ഈ പുതിയ സംരംഭം പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികളും സ്ഥാപനം പ്രഖ്യാപിച്ചു.
ചടങ്ങിൽ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ജമാദ് ഉസ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീർ, സ്റ്റാർട്ടപ്പ് വർക്സ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഹിജാബ അബ്ദുള്ള എന്നിവർ പങ്കെടുത്തു.
ബിസിനസ് സേവന മേഖലയിലെ നവീന സമീപനങ്ങളിലൂടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെയും മുന്നേറുന്ന സ്റ്റാർട്ടപ്പ് വർക്സിന്റെ വളർച്ചയുടെ പുതിയ അധ്യായത്തിനാണ് ആസിഫ് അലിയുടെ ബ്രാൻഡ് അംബാസഡർ നിയമനം തുടക്കമിടുന്നതെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.











































