ദുബായ്: ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള നവീന തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രതിഭകളെ ആകർഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മാനവവിഭവശേഷി നയങ്ങളിലുമുള്ള മികവിന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സീന് 2026-ലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡിൽ ഗോൾഡ് പുരസ്‌കാരം സ്വന്തമാക്കി.
സർക്കാർ സ്ഥാപനങ്ങളിലെ ഉൾക്കൊള്ളുന്ന തൊഴിൽ രീതികളിലെ നവീകരണം”-വിഭാഗത്തിലാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ ആകർഷിച്ച് വളർത്തുന്നതിനും ഉൾക്കൊള്ളൽ, നവീകരണം, സ്ഥാപന സുസ്ഥിരത എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജി.ഡി.ആർ.എഫ്.എ. ദുബായ് നടപ്പാക്കിയ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.
സ്ഥാപന മികവിന്റെ പ്രധാന ചാലകശക്തിയായി മനുഷ്യവിഭവശേഷിയെ കണക്കാക്കുന്ന ജി.ഡി.ആർ.എഫ്.എ. ദുബായുടെ സമീപനത്തിന്റെ അംഗീകാരമാണ് ഈ നേട്ടം. ഇതിന്റെ ഭാഗമായി നടപ്പാക്കിയ എംപ്ലോയീ വാല്യൂ പ്രൊപ്പോസിഷൻ(EVP) സംരംഭം ജീവനക്കാർക്ക് ആകർഷകവും ശാക്തീകരണപരവുമായ തൊഴിൽാന്തരീക്ഷം ഒരുക്കുന്ന സമഗ്ര മാതൃകയായി മാറിയിട്ടുണ്ട്. ജീവനക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുക, ജോലിസ്ഥല സന്തോഷം ഉറപ്പാക്കുക, ഭാവി ആവശ്യങ്ങൾക്കനുസരിച്ചുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.


ഈ അംഗീകാരം നവീകരണം, ശാക്തീകരണം, മികച്ച തൊഴിൽജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മനുഷ്യവിഭവശേഷി സംവിധാനമൊരുക്കാനുള്ള ഡയറക്ടറേറ്റിന്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായിലെ മനുഷ്യവിഭവശേഷി-ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറലായ
മേജർ ജനറൽ അവാദ് മുഹമ്മദ് അൽ അവാഇം പറഞ്ഞു .ജീവനക്കാരുടെ പ്രതീക്ഷകൾ മനസ്സിലാക്കി കൂടുതൽ ഫലപ്രദമായ തൊഴിൽാനുഭവം ഒരുക്കുന്നതിനായി പ്രൊഫഷണൽ വികസനം, ജീവനക്കാരുടെ ക്ഷേമം, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ, ശാക്തീകരണം, പോസിറ്റീവ് സംഘടനാ സംസ്കാരം തുടങ്ങിയ മേഖലകളിൽ ജി.ഡി.ആർ.എഫ്.എ. ദുബായ് സമഗ്രമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക പ്രതിഭാ മാനേജ്മെന്റ് ആശയങ്ങളെ ഡാറ്റയും വിശകലനവും നവീകരണവും അടിസ്ഥാനമാക്കിയുള്ള സ്ഥാപന പ്രവർത്തനങ്ങളാക്കി മാറ്റാൻ ഡയറക്ടറേറ്റിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ ഉൽപാദനക്ഷമത, ജീവനക്കാരുടെ പ്രതിബദ്ധത, സ്ഥാപനത്തിന്റെ ദീർഘകാല പ്രകടനം എന്നിവ ശക്തിപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ പ്രൊഫഷണൽ വളർച്ച, പ്രചോദനം, മികച്ച തൊഴിൽാന്തരീക്ഷം എന്നിവയെ സമന്വയിപ്പിക്കുന്ന EVP സംരംഭം ജി.ഡി.ആർ.എഫ്.എ. ദുബായുടെ പ്രതിഭാ മാനേജ്മെന്റ് തന്ത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇതുവഴി മികച്ച പ്രതിഭകൾക്ക് മുൻഗണന നൽകുന്ന തൊഴിൽ കേന്ദ്രമെന്ന നിലയിൽ ഡയറക്ടറേറ്റിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെയും മനുഷ്യകേന്ദ്രിത സമീപനത്തോടെയും സർക്കാർ തൊഴിൽാന്തരീക്ഷങ്ങൾ രൂപപ്പെടുത്തുന്നതിൽ ജി.ഡി.ആർ.എഫ്.എ. ദുബായുടെ നേതൃത്വസ്ഥാനം ഈ നേട്ടം വീണ്ടും ഉറപ്പിക്കുന്നതോടൊപ്പം, ആഗോള മത്സരക്ഷമതയും മനുഷ്യവിഭവശേഷി മാനേജ്മെന്റിലെ മികവും ലക്ഷ്യമിടുന്ന ദുബായുടെ വികസന കാഴ്ചപ്പാടിനും ശക്തമായ പിന്തുണ നൽകുന്നതാണ്.













































