ഷാർജ ∙ സാംസ്കാരിക വീഥികളിൽ അക്ഷരമുറ്റമൊരുക്കി രണ്ടാമത് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന് യൂണിവേഴ്സിറ്റി സിറ്റി ഹാൾ സ്ക്വയറിൽ തുടക്കമായി. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപഴ്‌സനും എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഇപിഎ) ഓണററി പ്രസിഡന്റുമായ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.‘കഥകളാൽ നെയ്തെടുത്ത സമൂഹം’ എന്ന പ്രമേയത്തിൽ ഈ മാസം 11 വരെയാണ് സാഹിത്യോത്സവം. ഇമാറാത്തി സമൂഹത്തിൽ സാഹിത്യത്തോടുള്ള താല്പര്യം വർധിപ്പിക്കാനും പ്രാദേശിക പ്രസാധകരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷനും ഷാർജ ബുക്ക് അതോറിറ്റിയും ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക സ്വത്വത്തെ സംരക്ഷിക്കുന്നതിലും ചിന്തകളെ പരിപോഷിപ്പിക്കുന്നതിലും സാഹിത്യത്തിനുള്ള വലിയ പങ്ക് ഉയർത്തിക്കാട്ടുകയാണ് ഈ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇപിഎ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ കൂസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യുവപ്രതിഭകൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള വലിയൊരു വേദിയായി ഈ ഉത്സവം മാറും.ഷാർജ ∙ സാംസ്കാരിക വീഥികളിൽ അക്ഷരമുറ്റമൊരുക്കി രണ്ടാമത് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന് യൂണിവേഴ്സിറ്റി സിറ്റി ഹാൾ സ്ക്വയറിൽ തുടക്കമായി. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപഴ്‌സനും എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഇപിഎ) ഓണററി പ്രസിഡന്റുമായ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.

‘കഥകളാൽ നെയ്തെടുത്ത സമൂഹം’ എന്ന പ്രമേയത്തിൽ ഈ മാസം 11 വരെയാണ് സാഹിത്യോത്സവം. ഇമാറാത്തി സമൂഹത്തിൽ സാഹിത്യത്തോടുള്ള താല്പര്യം വർധിപ്പിക്കാനും പ്രാദേശിക പ്രസാധകരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷനും ഷാർജ ബുക്ക് അതോറിറ്റിയും ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക സ്വത്വത്തെ സംരക്ഷിക്കുന്നതിലും ചിന്തകളെ പരിപോഷിപ്പിക്കുന്നതിലും സാഹിത്യത്തിനുള്ള വലിയ പങ്ക് ഉയർത്തിക്കാട്ടുകയാണ് ഈ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇപിഎ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ കൂസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യുവപ്രതിഭകൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള വലിയൊരു വേദിയായി ഈ ഉത്സവം മാറും.ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി കവി അമൽ അൽ സഹ്‌ലാവിയുടെ കവിതാലാപനവും ആർട്ടിസ്റ്റ് മുൻതർ അൽ ഹക്കീമിന്റെ തത്സമയ ചിത്രരചനയും അരങ്ങേറി. ക്ലാസിക്കൽ കവിതകളെയും നാടൻ സംഗീതത്തെയും കോർത്തിണക്കി ഷാർജ കേപബിലിറ്റി ഡെവലപ്‌മെന്റിലെ കലാകാരന്മാർ അവതരിപ്പിച്ച നാടകവും സദസ്സിന് നവ്യാനുഭവമായി. തുടർന്ന് ഷെയ്ഖ ബൊദൂർ മേളയിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.




































