അൽഹിന്ദ് മുഖേന എല്ലാ പാസ്‌പോർട്ട് സേവനങ്ങളും ജൂലൈ 22 മുതൽ ലഭ്യമാകും; പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസം
ദുബായ്: ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് മങ്കൂളിൽ സ്ഥിതി ചെയ്യുന്ന യു.ഡബ്ല്യു മാളിലാണ് (UW Mall) അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പ്രമുഖ യാത്രാ-സേവന ദാതാക്കളായ അൽഹിന്ദ് (Alhind) മുഖേനയുള്ള എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളും ജൂലൈ 22 മുതൽ ഈ മാളിൽ ലഭ്യമായിത്തുടങ്ങും.

മലയാളിയുടെ അഭിമാനമായ പ്രവാസി വ്യവസായ സംരംഭകൻ സുലൈമാൻ ടി.എമ്മിന്റെ മകനും യുവ സംരംഭകനുമായ മുഹമ്മദ് സുഹൈബ് ആണ് യു.ഡബ്ല്യു മാളിന്റെ മാനേജിംഗ് ഡയറക്ടർ. ഒരു മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനത്തിലേക്ക് യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് കേന്ദ്രം എത്തിയെന്നത് പ്രവാസി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി മാറി.

അത്യാധുനിക സൗകര്യങ്ങൾ
പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേനങ്ങൾക്കായി എത്തുന്ന ഇന്ത്യൻ സമൂഹത്തിന് സേവനങ്ങൾക്കൊപ്പം മികച്ചൊരു മാൾ അനുഭവം കൂടി നൽകാനാണ് യു.ഡബ്ല്യു മാൾ പ്ലാൻ ചെയ്തിരിക്കുന്നത്.
- വിശാലമായ പാർക്കിങ്: എത്തുന്നവർക്ക് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ വലിയ പാർക്കിങ് സൗകര്യം.
- കുടുംബങ്ങൾക്കുള്ള സൗകര്യങ്ങൾ: മനോഹരമായ ഫുഡ് കോർട്ട്, പ്രാർത്ഥനാ മുറികൾ, വിശ്രമ കേന്ദ്രങ്ങൾ.
- ഷോപ്പിങ് അനുഭവം: പ്രമുഖ അന്താരാഷ്ട്ര-പ്രാദേശിക ബ്രാൻഡുകളുടെ ഷോറൂമുകൾ.
ഇന്ത്യൻ സമൂഹത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യാൻ യു.ഡബ്ല്യു മാൾ പൂർണ്ണ സജ്ജമാണെന്ന് മാൾ മാനേജർ പ്രവീൺ വ്യക്തമാക്കി. പാസ്‌പോർട്ട് കേന്ദ്രത്തിൽ എത്തുന്നവർക്ക് യാതൊരു തടസ്സവുമില്ലാതെ സേവനം വേഗത്തിൽ ലഭ്യമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു.














