ദുബായ്: കായികരംഗത്തെ ആവേശവും ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിയുടെ സാധ്യതകളും ഒരുമിപ്പിച്ച് ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാമിന്റെ സ്പോർട്സ് എഡിഷൻ സംഘടിപ്പിക്കുന്നു. നവംബർ 16 മുതൽ 27 വരെയാണ് പരിപാടി.
കായികമേഖലയിലെ ശ്രദ്ധേയമായ നിമിഷങ്ങളും സംഭവങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കഥകളാക്കി മാറ്റാൻ കഴിവുള്ള കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
കായികരംഗവും കഥപറച്ചിലിന്റെ ശക്തിയും ഒരുമിപ്പിക്കുന്ന ഈ സംരംഭത്തിലേക്ക് താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ദുബായ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പരിപാടിയുടെ സ്പോർട്സ് എഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കാനുള്ള ലിങ്ക്: https://f.dpc.org.ae/sportdcc










