• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Environment

ഊർജമേഖലയുടെ ഭാവി ജലസുരക്ഷയെ ആശ്രയിച്ചിരിക്കുന്നു; ജലവും ഊർജവും സംയോജിതമായി ആസൂത്രണം ചെയ്യണമെന്ന് യുഎഇ

by UAE വാർത്ത ലേഖകൻ
1 week ago
in Environment
Reading Time: 1 min read
24 0
The UAE calls on global energy investors to integrate water security into funding decisions as AI data centers and green energy drive massive water demand.
136
VIEWS
Share on WhatsappShare on Facebook

അബുദാബി: ആഗോള ഊർജമേഖലയുടെ ഭാവി നിർണയിക്കുന്ന നിക്ഷേപ തീരുമാനങ്ങളിൽ ജലസുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് യുഎഇ. ജലലഭ്യതയും ഊർജസുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇരു മേഖലകളെയും സംയോജിപ്പിച്ചുള്ള ആസൂത്രണവും നിക്ഷേപവും അനിവാര്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ഊർജ, സുസ്ഥിരത വിഭാഗം അസിസ്റ്റന്റ് മന്ത്രി ഹിസ് എക്സലൻസി അബ്ദുല്ല ബലാല അഭിപ്രായപ്പെട്ടു.

വ്യവസായങ്ങളുടെ വൈദ്യുതീകരണം, പുനരുപയോഗ ഊർജത്തിന്റെ വികസനം, നിർണായക ധാതുക്കളുടെ ഉൽപ്പാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കായുള്ള ഡാറ്റാ സെന്ററുകളുടെ നിർമാണം തുടങ്ങിയവയെല്ലാം വലിയ തോതിൽ ജലം ആവശ്യപ്പെടുന്ന മേഖലകളാണ്. എന്നാൽ ഊർജമേഖലയിലെ നിക്ഷേപ തീരുമാനങ്ങളിൽ ജലത്തിന്റെ ആവശ്യകതയും ലഭ്യതയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2025-ൽ ആഗോള ഡാറ്റാ സെന്ററുകളുടെ ജല ഉപഭോഗം 4.5 ട്രില്യൺ ലിറ്ററായിരുന്നുവെങ്കിൽ 2030-ഓടെ ഇത് 9.32 ട്രില്യൺ ലിറ്ററായി ഉയരുമെന്നാണ് പുതിയ റിപ്പോർട്ട് പ്രവചിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ജലത്തിന്റെ ആവശ്യകത വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇ ജലസുരക്ഷയ്ക്ക് തന്ത്രപ്രധാനമായ മുൻഗണന നൽകുന്ന രാജ്യങ്ങളിലൊന്നാണ്. 2036-ഓടെ ജല ഉപഭോഗം 21 ശതമാനം കുറയ്ക്കുകയും ശുദ്ധീകരിച്ച മലിനജലത്തിന്റെ 95 ശതമാനം പുനരുപയോഗിക്കുകയും ചെയ്യുക എന്നതാണ് യുഎഇ വാട്ടർ സെക്യൂരിറ്റി സ്ട്രാറ്റജിയുടെ ലക്ഷ്യം. ഏകദേശം 70 കടൽജല ശുദ്ധീകരണ പ്ലാന്റുകളുടെ ശൃംഖലയും രാജ്യത്തിന്റെ ജലസുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്നു.

പുനരുപയോഗ ഊർജം ഉപയോഗിച്ചുള്ള കടൽജല ശുദ്ധീകരണം, മലിനജല പുനരുപയോഗം, ജലക്ഷമതയുള്ള വ്യാവസായിക സംവിധാനങ്ങൾ, എഐ അധിഷ്ഠിത നിരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ജല-ഊർജ മേഖലകളിലെ സമ്മർദം കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജലലഭ്യതയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഊർജപദ്ധതികളുടെ ആദ്യഘട്ടത്തിൽ തന്നെ വിലയിരുത്തണം. നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ജലവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കണക്കിലെടുത്ത് പദ്ധതികൾക്ക് ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ജലസുരക്ഷയും സുസ്ഥിര വികസനവും സംബന്ധിച്ച ആഗോള ചർച്ചകൾക്ക് വേദിയാകുന്ന 2026-ലെ യുഎൻ വാട്ടർ കോൺഫറൻസിന് ഡിസംബർ 8 മുതൽ 10 വരെ അബുദാബി ആതിഥേയത്വം വഹിക്കും. യുഎഇയും സെനഗലും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യം ആറിന്റെ പുരോഗതി വേഗത്തിലാക്കുന്നതിനും നിക്ഷേപവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഊർജമേഖലയിലെ ഓരോ തീരുമാനവും ജലസുരക്ഷയെയും സ്വാധീനിക്കുന്നതാണെന്നും ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപങ്ങളിലും ജലത്തെ നിർണായക ഘടകമായി പരിഗണിക്കണമെന്നും അബ്ദുല്ല ബലാല ലേഖനത്തിൽ വ്യക്തമാക്കി.

Tags: Artificial IntelligenceClimate FinanceEnergySustainabilityUAEUN Water Conference 2026Water Security

RelatedPosts

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.