കേരളപ്പിറവി ദിനത്തിൽ ദുബായ് ഖുസൈസിൽ സംഘടിപ്പിച്ച ആഘോഷത്തിൽ തളിപ്പറമ്പ് സ്വദേശികളായ നാനൂറോളം പ്രവാസികൾ പങ്കെടുത്തു.
ദുബായ്, യു.എ.ഇ. — യു.എ.ഇ. തളിപ്പറമ്പ പ്രവാസി അസോസിയേഷന്റെ (തപസ്) ഈ വർഷത്തെ ഓണാഘോഷമായ “തപസ്സോണം 2026” ദുബായിൽ സമുചിതമായി ആഘോഷിച്ചു. കേരളപ്പിറവി ദിനമായ നവംബർ 1 ഞായറാഴ്ച്ച ഖുസൈസിലെ അൽ മാരെഫ് അമേരിക്കൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് സ്വദേശികളായ നാനൂറോളം പേർ പങ്കെടുത്തു.
യു.എ.ഇ. വാർത്തയുടെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ അനൂപ് കീച്ചേരി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തപസ് പ്രസിഡന്റ് ശ്രീനിവാസൻ എം.പി. അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി വിനോദ് തേക്കിനിയിൽ സ്വാഗതവും ട്രഷറർ രമേശൻ ഇ.പി. നന്ദിയും പറഞ്ഞു. സുജിത്ത് കൂനത്തറ, സുനിത രത്നാകരൻ, ശ്രീജ രമേശൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് “കേരളം സമത്വസുന്ദര കേരളം” എന്ന പ്രമേയത്തിൽ കേരളപ്പിറവിയുടെ സന്ദേശവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തപസ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച പരിപാടികൾ ഒത്തുചേരലിന് മിഴിവേകി.










