• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ഗ്ലാഡിയേറ്റർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; സ്റ്റിയറിങ് തകരാറും തീപിടിത്ത സാധ്യതയും

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
23 1
Over 5,600 Jeep Wrangler and Gladiator vehicles (2021–2025) are being recalled across the UAE due to power steering defects and potential fire risks. Repairs are free.
131
VIEWS
Share on WhatsappShare on Facebook

2021 മുതൽ 2025 വരെയുള്ള മോഡലുകൾക്ക് പരിശോധനയും തകരാർ പരിഹരിക്കലും സൗജന്യമായി നൽകുമെന്ന് ട്രേഡിങ് എൻ്റർപ്രൈസസ്.

ദുബായ്, സെപ്റ്റംബർ 5, 2026 :സ്റ്റിയറിങ് സംവിധാനത്തിലെ സാങ്കേതിക തകരാറും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ജീപ്പ് ഗ്ലാഡിയേറ്റർ വാഹനങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നു.

ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഔദ്യോഗിക ജീപ്പ് വിതരണക്കാരായ അൽ-ഫുത്തൈം ഗ്രൂപ്പിൻ്റെ കീഴിലുള്ള ട്രേഡിങ് എൻ്റർപ്രൈസസാണ് യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി ചേർന്ന് ഈ സുരക്ഷാ നടപടി ആരംഭിച്ചത്.

2021 മുതൽ 2025 വരെയുള്ള മോഡൽ വർഷങ്ങളിൽ പുറത്തിറങ്ങിയ 5,612 ജീപ്പ് വാഹനങ്ങളെയാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്.

വാഹനങ്ങളിലെ ഇലക്‌ട്രോ-ഹൈഡ്രോളിക് പവർ സ്റ്റിയറിങ് പമ്പിലേക്കുള്ള (EHPSP) ഇലക്ട്രിക്കൽ കണക്ഷനിലെ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണമായത്. കണക്ടറുകളിൽ അമിതമായ വൈദ്യുത പ്രതിരോധം (electrical resistance) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ഇത്തരം തകരാർ സംഭവിക്കുമ്പോൾ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ‘സർവീസ് പവർ സ്റ്റിയറിങ്’ (Service Power Steering) എന്ന അപായ മുന്നറിയിപ്പ് തെളിയും. കൂടാതെ പവർ സ്റ്റിയറിങ് പെട്ടെന്ന് പ്രവർത്തിക്കാതാവുകയും വാഹനം തിരിക്കാൻ ഡ്രൈവർക്ക് കൂടുതൽ ആയാസം വേണ്ടിവരികയും ചെയ്യും.

കണക്ഷനുകളിൽ രൂപപ്പെടുന്ന അമിത താപം സമീപത്തുള്ള ജ്വലന സാധ്യതയുള്ള വസ്തുക്കളിലേക്ക് പടർന്നാൽ എൻജിൻ ഭാഗത്ത് തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് വരികയാണ്. നിർദ്ദിഷ്ട വാഹനങ്ങൾ അടുത്തുള്ള അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിച്ച് പരിശോധന നടത്തണമെന്ന് കമ്പനി നിർദ്ദേശിച്ചു.

വയറിങ് കണക്ഷനുകളുടെ പരിശോധനയും ആവശ്യമെങ്കിൽ ഇലക്‌ട്രോ-ഹൈഡ്രോളിക് പവർ സ്റ്റിയറിങ് പമ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കലും ഉൾപ്പെടുന്നതാണ് അറ്റകുറ്റപ്പണി. യുഎഇ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഈ പരിശോധനകളും അറ്റകുറ്റപ്പണികളും ഉടമകൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.

Tags: Al FuttaimAutomotiveCar RecallsConsumer ProtectionDUBAIJeepMinistry of EconomyUAEVehicle Safety

RelatedPosts

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

The US military disabled three Iranian tankers in the Persian Gulf after missile attacks on Navy vessels, while Trump warned of imminent strikes on Iran's Pickaxe Mountain nuclear site.
World

ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ആണവകേന്ദ്രത്തിന് നേരെ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ്

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.