• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
121
VIEWS
Share on WhatsappShare on Facebook

2026-ലെ ഫോബ്സ് മിഡിൽ ഈസ്റ്റ് ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ ഇടംപിടിച്ച് ഏഴ് മലയാളികൾ. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ ശക്തമായ മലയാളി സാന്നിധ്യത്തിന് അടിവരയിടുന്നതാണ് പുതിയ റാങ്കിങ്

ദുബായ്: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, ബുർജീൽ ഹോൾഡിങ്സ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്റെ മുൻപന്തിയിൽ. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെൽത്ത്കെയർ സ്ഥാപകരിലാണ് ഇവരുടെ ഇടം. ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായി റാങ്കിങ് പ്രഖ്യാപിച്ചത്.

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.

സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. 1987-ൽ ദുബായിൽ ഒരു ചെറിയ ക്ലിനിക്കിൽ തുടങ്ങി, മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലകളിലൊന്നായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിനെ വളർത്തിയെടുത്തത് ഡോ.മൂപ്പനാണ്. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജി.സി.സിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്. ഈ വർഷം ആദ്യം യു.എ.ഇയിൽ പ്രഖ്യാപിച്ച 272.3 ദശലക്ഷം ഡോളറിന്റെ പുതിയ പദ്ധതികളും, സൗദി അറേബ്യയിലെ 250 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതികളും ഗ്രൂപ്പിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ. 2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സി.ഇ.ഒ പദവിയും ഏറ്റെടുത്തിരുന്നു. യു.എ.ഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിങ്‌സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനായി നിരവധി പദ്ധതികളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാപകരും എക്സിക്യൂട്ടീവുകളും

ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമായുണ്ട്. അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങൽ പട്ടികയിൽ 40-ാം സ്ഥാനത്താണ്. 1999-ൽ ജിദ്ദയിൽ ഒരു പോളിക്ലിനിക്കായി തുടങ്ങിയ അബീർ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലായി 50-ലധികം സ്ഥാപനങ്ങളുള്ള വൻ ശൃംഖലയായി മാറിക്കഴിഞ്ഞു. 33 ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മിയാൻദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഖത്തറിലെ നസീം ഹെൽത്ത്കെയറിലൂടെയുള്ള ആരോഗ്യ സേവനങ്ങൾക്ക് പുറമെ, മെഡ്ടെക്, ഹെൽത്ത്കെയർ ഇന്നൊവേഷൻ, എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ എന്നിവയിലെ സംഭാവനകളും ഫോബ്സ് റിപ്പോർട്ടിൽ വിലയിരുത്തുന്നു. ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്. 1990-ൽ ഷാർജയിലെ ഒരു ക്ലിനിക്കിൽ നിന്ന് തുടക്കമിട്ട അദ്ദേഹത്തിന്റെ ഹെൽത്ത്കെയർ ടെക്നോളജി, ഹോം ഹെൽത്ത്കെയർ മേഖലകളിലെ മുന്നേറ്റങ്ങൾ ശ്രദ്ധേയമാണ്.

ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രൊഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സിന്റെ യു.എ.ഇ, ഒമാൻ, ബഹ്റൈൻ മേഖലകളിലെ ഗ്രൂപ്പ് സി.ഇ.ഒ ഷെർബാസ് ബിച്ചു 17-ാം സ്ഥാനത്താണ്. മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഗ്രൂപ്പ് സി.ഇ.ഒ ഷാനില ലൈജു 64-ാം സ്ഥാനത്തും.

കമ്പനിയുടെ വലുപ്പം, വരുമാനം, ആസ്തികൾ, വ്യവസായ രംഗത്തെ സ്വാധീനം, നേതൃപാടവം, നവീകരണം, സമീപകാല നേട്ടങ്ങൾ, പ്രവർത്തനങ്ങളിലെ വൈവിധ്യം, സുതാര്യത, സി.എസ്.ആർ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോബ്സ് ഈ റാങ്കിങ് തയ്യാറാക്കിയത്. രണ്ട് വ്യത്യസ്ത പട്ടികകളിലായി ഏഴ് മലയാളി ഹെൽത്ത്കെയർ ലീഡർമാർ ഇടംപിടിച്ചത് മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയുടെ വളർച്ചയിൽ മലയാളി സംരംഭകരും ഉന്നത ഉദ്യോഗസ്ഥരും വഹിക്കുന്ന സുപ്രധാന പങ്കിന് തെളിവാണ്.

Tags: Aster DM HealthcareAzad MoopenBurjeel HoldingsBusinessForbes Middle EastGCC businessHealthcareSaudi ArabiaShamsheer VayalilUAE

RelatedPosts

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Saudi Aramco loaded nearly 12 million barrels of crude in a single day at Ras Tanura, using shuttle tankers and ship-to-ship transfers to bypass Hormuz disruptions.
Business

ഹോർമുസ് പ്രതിസന്ധിക്കിടെ കടൽവഴി എണ്ണ കയറ്റുമതി കൂട്ടി സൗദി അറേബ്യ; ഒരൊറ്റ ദിവസം കയറ്റിയത് 1.2 കോടി ബാരൽ

INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.