• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ആഗോള ആരോഗ്യ ഉച്ചകോടി ഒക്ടോബറിൽ അബുദാബിയിൽ; രോഗപ്രതിരോധത്തിലും നിർമിത ബുദ്ധിയിലും ഊന്നൽ

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
Global health leaders, tech executives, and ministers will meet in Abu Dhabi on Oct 20–22, 2026, for the Future Health Summit on AI, genomics, and disease prevention.
121
VIEWS
Share on WhatsappShare on Facebook

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റ് 2026 ഒക്ടോബർ 20 മുതൽ 22 വരെ നടക്കും; അന്താരാഷ്ട്ര ആരോഗ്യവിദഗ്ധരും പ്രമുഖ കമ്പനി മേധാവികളും പങ്കെടുക്കും.

അബുദാബി, ഒക്ടോബർ 3, 2026 : ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജീനോമിക്സ്, മുൻകൂട്ടിയുള്ള രോഗനിർണയ സാങ്കേതികവിദ്യകൾ എന്നിവ മുൻനിർത്തി ആഗോള ആരോഗ്യ മേഖലയിലെ ഭാവി മാറ്റങ്ങൾ ചർച്ച ചെയ്യുന്ന അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റ് 2026 ഒക്ടോബർ 20 മുതൽ 22 വരെ നടക്കും.

അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (DoH) സംഘടിപ്പിക്കുന്ന ഉച്ചകോടി ‘മുൻകൂട്ടി അറിയുക, പ്രവചിക്കുക’ (To Sense is to Predict) എന്ന പ്രമേയത്തിലാണ് അരങ്ങേറുന്നത്. രോഗം വന്നതിനുശേഷമുള്ള ചികിത്സ എന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, രോഗസാധ്യതകൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്ന ആധുനിക ആരോഗ്യ നയങ്ങളിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

ഡാറ്റാ വിശകലനം, ക്ലിനിക്കൽ ഇന്നൊവേഷൻ, ജീനോമിക്സ്, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യമേഖലയിൽ വലിയൊരു മാറ്റത്തിനാണ് അബുദാബി വേദിയൊരുക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നായി 130 പ്രഭാഷകരും 175-ലധികം പ്രദർശകരും മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പങ്കാളികളാകും.

അസ്ട്രാസെനക സി.ഇ.ഒ പാസ്കൽ സോറിയോട്ട്, ജോൺസൺ ആൻഡ് ജോൺസൺ മെഡ്‌ടെക് വേൾഡ്‌വൈഡ് ചെയർമാൻ ടിം ഷ്മിഡ്, യൂനിസെഫ് ഹെൽത്ത് ഡയറക്ടർ ഹെൽഗ ഫോഗ്സ്റ്റാഡ്, ഐസോമോർഫിക് ലാബ്‌സ് പ്രസിഡന്റ് മാക്സ് ജാഡർബർഗ്, വൂപ് സി.ഇ.ഒ വിൽ അഹമ്മദ്, ഔറ സി.ഇ.ഒ ടോം ഹെയ്ൽ എന്നിവരടക്കമുള്ള ആഗോള പ്രമുഖർ സമ്മേളനത്തിൽ സംസാരിക്കും. വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരും ഭരണാധികാരികളും പ്രതിനിധി സംഘങ്ങളും ചർച്ചകളിൽ ഭാഗമാകും. അബുദാബി ഡിപ്പാർട്ട്‌‌മെന്റ് ഓഫ് ഹെൽത്ത് ചെയർമാൻ മൻസൂർ അൽ മൻസൂരി നേതൃത്വം നൽകും.

ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ രോഗസാധ്യതകൾ നേരത്തെ തിരിച്ചറിയാൻ ആരോഗ്യസംവിധാനങ്ങളെ പ്രാപ്തമാക്കുന്നുണ്ടെന്ന് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ. നൂറ ഖമീസ് അൽ ഗൈത്തി വ്യക്തമാക്കി. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ മുൻകൂട്ടിയുള്ള പരിചരണം ഉറപ്പാക്കുന്ന മാതൃകയാണ് അബുദാബി മുന്നോട്ടുവെക്കുന്നതെന്നും ആഗോളതലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രായോഗിക പരിഹാരങ്ങൾ ഉച്ചകോടിയിലൂടെ ഉയർന്നുവരുമെന്നും അവർ പറഞ്ഞു.

നാല് പ്രധാന വിഷയങ്ങളിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

  • ദീർഘായുസ്സും പ്രിസിഷൻ ഹെൽത്തും (Longevity and Precision Health)
  • ഡിജിറ്റൽ ഹെൽത്തും നിർമിത ബുദ്ധിയും (Digital Health & AI)
  • ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത (Health System Resilience & Sustainability)
  • ലൈഫ് സയൻസസ് മേഖലയിലെ നിക്ഷേപങ്ങൾ (Investment in Life Sciences)

2025-ൽ തുടക്കം കുറിച്ച ‘ഫ്യൂച്ചർ ഹെൽത്ത്’ ആഗോള പദ്ധതിയുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. എം.ഐ.ടിയുടെ കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാൻസർ അലയൻസിൽ ഫൗണ്ടിങ് അംഗമായ ഈ കൂട്ടായ്മ, ഹെൽത്ത് ചലഞ്ചിലൂടെ 68 രാജ്യങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഇതിനകം സമാഹരിച്ചിട്ടുണ്ട്. പ്യുവർ ഹെൽത്ത്, എം42, മുബാദല ബയോ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്തി ലൈഫ് അബുദാബി എന്നിവരാണ് സ്ഥാപക പങ്കാളികൾ. മെഡിക്ലിനിക് മിഡിൽ ഈസ്റ്റ്, ബുർജീൽ ഹോൾഡിങ്സ് എന്നിവരും ഉച്ചകോടിയുമായി സഹകരിക്കുന്നു.

Tags: Abu DhabiArtificial IntelligenceGenomicsGlobal HealthHealth TechHealthcareUAE Business

RelatedPosts

Mahatma Gandhi Cultural Forum organized a blood donation camp and health checkup at Indian Association Sharjah, inaugurated by Chandy Oommen MLA.
Community

ഗാന്ധി ജയന്തി: ഷാർജയിൽ രക്തദാന ക്യാംപും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

Global Food Week 2026 begins October 6 at ADNEC Abu Dhabi, featuring India as Guest of Honour, the new 'Shop at the Show' consumer hub, and major food security summits.
Business

ഗ്ലോബൽ ഫുഡ് വീക്ക് 2026 അബുദാബിയിൽ: ഇന്ത്യ അതിഥി രാജ്യം; ഉപഭോക്താക്കൾക്കായി നേരിട്ടുള്ള വിപണന വേദി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Media City extends registration for the 3rd Shams Award for Arabic Content until October 31, 2026, offering creators additional time across nine categories.
Entertainment

ഷംസ് അറബിക് കണ്ടന്റ് അവാർഡ്: അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി

Mahatma Gandhi Cultural Forum organized a blood donation camp and health checkup at Indian Association Sharjah, inaugurated by Chandy Oommen MLA.
Community

ഗാന്ധി ജയന്തി: ഷാർജയിൽ രക്തദാന ക്യാംപും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

A study of over 30,000 patients reveals appendectomy reduces long-term colorectal cancer risk by 58% compared to antibiotic-only treatment for appendicitis.
Health

അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ ചെയ്യുന്നവരിൽ വൻകുടൽ കാൻസർ സാധ്യത 58 ശതമാനം കുറവെന്ന് പഠനം

Two crude oil tankers were hit by unidentified projectiles in and near the Strait of Hormuz. UKMTO confirmed no casualties or environmental damage.
World

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം; ആളപായമില്ലെന്ന് യുകെ മാരിടൈം ഏജൻസി

Lower gold prices and expanded pavilions drive strong buyer turnout and brisk trading at the 58th Watch & Jewellery Middle East Show in Expo Centre Sharjah.
Sports

സ്വർണവിലയിലെ ഇടിവും വിപുലീകരിച്ച പവലിയനുകളും: ഷാർജ വാച്ച് ആൻഡ് ജ്വല്ലറി ഷോയിൽ വൻ സന്ദർശകത്തിരക്കും വ്യാപാരവും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.