ദുബൈ: സി.എച്ച്. മുഹമ്മദ് കോയ ഇന്റർനാഷണൽ സമ്മിറ്റ് 2026-ന്റെ ഭാഗമായി ദുബൈ K M C C കോഴിക്കോട് ജില്ലാ സർഗധാര സംഘടിപ്പിക്കുന്ന ‘സർഗതീർഥം’ നവംബർ 8-ന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മണ്ഡലങ്ങൾ തമ്മിലുള്ള മാപ്പിളപ്പാട്ട്, പ്രസംഗം, കവിതാലാപനം എന്നീ ഇനങ്ങളിലും കുട്ടികൾക്കായി. കളറിംഗ് മത്സരവും നടക്കും.
തുടർന്ന് വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെ നടക്കുന്ന കലാ-സാംസ്കാരിക പരിപാടിയിൽ ഖയാൽ മിഡിലീസ്റ്റ് അബൂദാബി കലാകാരന്മാർ അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ’യും അരങ്ങേറും.
ഇത് സംബന്ധിച്ച് ചേർന്ന പ്രോഗ്രാo കമ്മിറ്റി യോഗത്തിൽ സർഗധാര ചെയർമാൻ നജീബ് തച്ചംപൊയിൽ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മശ്ഹുർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി .
സ്റ്റേറ്റ് സെക്രട്ടറി അഹമ്മദ് ബിച്ചി
ജില്ലാ ഭാരവാഹികളായ ഹംസ കാവിൽ , ഇസ്മയിൽ ചെരുപ്പേരി ,തെക്കയിൽ മുഹമ്മദ് ,മൊയ്തു അരൂർ ,മൊയ്തീൻ കോയ ഹാജി ,ടി എൻ അഷ്റഫ് ,മജീദ് കൂനഞ്ചേരി , വീ.കെ കെ റിയാസ് , മൂസ കൊയമ്പ്രം, സിദ്ധീഖ് വാവാട് ,ഗഫൂർ പാലൊളി ,, ജസീൽ കായണ്ണ .ഹക്കീം മാങ്കാവ് സുഫൈദ് ഇരിങ്ങണ്ണൂർ, കെ സി സിദ്ധീഖ് എന്നിവർ സംസാരിച്ചു .
സർഗധാര എക്സിക്യൂട്ടീവ് ടീമംഗങ്ങളായ അസീസ് സുൽത്താൻ , സലാം പാളയത്ത് , റിഷാദ് മാമ്പൊയിൽ,അസീസ് കാക്കേരി , ഫൗസുദ്ധീൻ , ജലീൽ മാവൂർ , ജംഷി അത്തോളി ,. റഷീദ് കൊടുവള്ളി ,, ഫാസിൽ പാവണ്ടൂർ , റഷീദ് വിവി ,മുഹമ്മദ് റസീം, ബഷീർ ജീലാനി എന്നിവയിൽ ചർച്ചയിൽ സംബന്ധിച്ചു .
ജനറൽ കൺവീനർ ഷറീജ് ചീക്കിലോട് സ്വാഗതവും കോ- ഓഡിനേറ്റർ ശംസു മാത്തോട്ടം നന്ദിയും പറഞ്ഞു .










