‘കോളേജ് ജങ്ഷൻ സീസൺ 4’ന്റെ ഭാഗമായി അജ്മാൻ ഗ്രാൻഡ് മാളിലാണ് നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് പൂർവവിദ്യാർഥി സംഗമം നടക്കുന്നത്.
അജ്മാൻ, യു.എ.ഇ — നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ‘കോളേജ് ജങ്ഷൻ സീസൺ 4: ഓർമപ്പൂക്കാലം’ എന്ന പേരിൽ ഒരുക്കുന്ന ഒത്തുചേരൽ നവംബർ 15-ന് അജ്മാൻ ഗ്രാൻഡ് മാളിൽ നടക്കും.
കോളേജ് കാലത്തെ സൗഹൃദങ്ങൾ പുതുക്കുന്നതിനും ഒത്തുചേരലിനുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാ-വിനോദ പരിപാടികൾ, സൗഹൃദ സംഭാഷണങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവ അരങ്ങേറും.
യുഎഇയിലുള്ള മുഴുവൻ ടികെഎംഎം പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.










