• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

വിവർത്തനം കേവല പദാനുപദ മൊഴിമാറ്റമല്ല, പുനരാവിഷ്കാരമാണ്: ഡെയ്‌സി റോക്ക്‌വെൽ

by UAE വാർത്ത ലേഖകൻ
2 hours ago
in Books & Literature
Reading Time: 1 min read
22 0
International Booker winner Daisy Rockwell addresses translation, South Asian pluralism, and English dominance at the 45th Sharjah International Book Fair.
122
VIEWS
Share on WhatsappShare on Facebook

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വിവർത്തന കലയെക്കുറിച്ചും ഭാഷാ അധീശത്വത്തെക്കുറിച്ചും മനസ്സ് തുറന്ന് അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവ്.

ഷാർജ, യു.എ.ഇ — കൃതികൾ മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ വിവർത്തകർ വാക്കുകൾ പകർത്തുന്നവർ മാത്രമല്ലെന്നും വ്യാഖ്യാതാക്കളും പുനരാവിഷ്കർത്താക്കളുമായി മാറുന്നുണ്ടെന്നും അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവും പ്രമുഖ യു.എസ് എഴുത്തുകാരിയുമായ ഡെയ്‌സി റോക്ക്‌വെൽ. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഫോറം 3-ൽ നടന്ന “ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ” എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വിവർത്തകർ കൃതികളിൽ അദൃശ്യ സാന്നിധ്യമായി ഒതുങ്ങുന്നുവെന്ന ധാരണ തികച്ചും തെറ്റാണെന്ന് റോക്ക്‌വെൽ ചൂണ്ടിക്കാട്ടി. മറ്റൊരു എഴുത്തുകാരൻ കണ്ട ലോകത്തെ സ്വന്തം ശൈലിയിൽ പുനർനിർമ്മിക്കുകയാണ് വിവർത്തകർ ചെയ്യുന്നത്. അതിനാൽ നിഘണ്ടുവിലെ ഭാഷാജ്ഞാനത്തേക്കാൾ കാര്യങ്ങൾ മനസ്സിൽ കാണാനും സങ്കൽപ്പിക്കാനുമുള്ള (‘വിഷ്വലൈസ്’) കഴിവാണ് ഈ രംഗത്ത് ഏറ്റവും പ്രധാനം.

മൂലകൃതിയുടെ രചയിതാവിനെ നേരിട്ടറിയുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും പരിഭാഷയെ മികച്ചതാക്കാൻ സഹായിക്കുമെന്ന് ഡെയ്‌സി വ്യക്തമാക്കി. പ്രശസ്ത ഇന്ത്യൻ എഴുത്തുകാരി കൃഷ്ണ സോബ്തിയുടെ ‘എ ഗുജറാത്ത് ഹിയർ എ ഗുജറാത്ത് ദെയർ’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിന് മുൻപ് അവരുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞത് വലിയ തോതിൽ തുണച്ചതായി അവർ അനുസ്മരിച്ചു.

വിവർത്തനം ചെയ്യുന്നയാൾക്ക് സ്വന്തം ജോലിയിൽ ഒരിക്കലും പൂർണ്ണ തൃപ്തി തോന്നാറില്ലെന്നും, എഡിറ്ററുടെ സമയപരിധി കാരണമാണ് പലപ്പോഴും വിവർത്തനം പൂർത്തിയാക്കി നൽകുന്നതെന്നും അവർ പറഞ്ഞു. ബുക്കർ പുരസ്‌കാരം ലഭിച്ച ശേഷവും ഇന്ത്യയെക്കുറിച്ചുള്ള ചില പരാമർശങ്ങളിൽ ഇന്ത്യൻ വായനക്കാരിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ ഇന്ത്യൻ കൃതികൾ പരിഭാഷപ്പെടുത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

യൂറോപ്യൻ സാഹിത്യത്തെ അപേക്ഷിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ സാഹിത്യം സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങൾ കൊണ്ട് കൂടുതൽ ബഹുസ്വരത പുലർത്തുന്നതാണെന്ന് റോക്ക്‌വെൽ വിലയിരുത്തി. എഴുത്തുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറ ദിവസവും എഴുത്തുപരിശീലനം നടത്തണമെന്നും തിരക്കുകൾക്കിടയിലും കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും ഇതിനായി നീക്കിവെക്കണമെന്നും അവർ നിർദ്ദേശിച്ചു.

തുടർന്ന് തന്റെ ‘ഇംഗ്ലീഷ് ഈസ് എ മോണോക്രോപ്പ്’ എന്ന കവിത ഡെയ്‌സി റോക്ക്‌വെൽ സദസ്സിൽ അവതരിപ്പിച്ചു. ചെറു വയലുകളെ തകർക്കുന്ന വിനാശകരമായ ‘ഏകവിള’ പോലെയാണ് ആഗോള ഭാഷയായ ഇംഗ്ലീഷ് പ്രാദേശിക ഭാഷകൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതെന്ന് കവിത വരച്ചുകാട്ടുന്നു. മാധ്യമപ്രവർത്തക അനാമിക ചാറ്റർജി പരിപാടിയിൽ മോഡറേറ്ററായി.

Tags: Booker PrizeBooksDaisy RockwellKrishna SobtiLiterary TranslationLiteratureSharjah International Book FairSIBF

RelatedPosts

Lyricist Vayalar Sarathchandra Varma releases author Smitha Pramod's debut novel 'Avalandangal' published by Haritham Books at Sharjah International Book Fair.
Books & Literature

സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Dr. Manoj Edoor Krishnankutty and daughter Anagha launch four new titles together at the Sharjah International Book Fair 2026 in the UAE.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Author and educator K. Raghunandanan's book 'Maraviyude Melvilasam' was released at the Sharjah International Book Fair by Vayalar Award winner R. Rajasree. URL Slug: k-raghunandanan-maraviyud
Books & Literature

മറവിയുടെ മേൽവിലാസം പ്രകാശനം ചെയ്തു

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

Lyricist Vayalar Sarathchandra Varma releases author Smitha Pramod's debut novel 'Avalandangal' published by Haritham Books at Sharjah International Book Fair.
Books & Literature

സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.