ഷിബു ചക്രവർത്തിയിൽ നിന്ന് ആദ്യപ്രതി നൈല ഉഷ ഏറ്റുവാങ്ങി; ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബോൾറൂം വേദിയിലായിരുന്നു ചടങ്ങ്
ഷാർജ, യു.എ.ഇ — മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ രചിച്ച ‘ആർ വി കണക്റ്റഡ്’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
മേളയുടെ പ്രധാന വേദിയായ ബോൾറൂമിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി, ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ നൈല ഉഷയ്ക്ക് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

ഷാർജ ബുക്ക് അതോറിറ്റി എക്സിക്യൂട്ടീവ് മോഹൻ കുമാർ, ആർ ജെ ഫസ്ലു, ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ അശോക് കുമാർ, ചെയർമാൻ ഡോ. മുരളി മോഹൻ, അസോസിയേറ്റ് എഡിറ്റർ എ.കെ. ബിജുരാജ്, നസീം തുടങ്ങിയവരും സന്നിഹിതരായിരുന്നു.










