• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

by UAE വാർത്ത ലേഖകൻ
2 hours ago
in UAE
Reading Time: 1 min read
22 0
യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
123
VIEWS
Share on WhatsappShare on Facebook

പൊതുമേഖലാ വിഭാഗത്തിൽ ‘ഓർഗനൈസേഷൻ ഓഫ് ദ ഇയർ’ ബഹുമതി; നേതൃത്വനിരയിൽ 18 ശതമാനവും യുവ ഉദ്യോഗസ്ഥർ.

ദുബായ്, യുഎഇ — പൊതുമേഖലയിലെ യുവജന ശാക്തീകരണ പ്രവർത്തനങ്ങൾക്കുള്ള 2026-ലെ ജിസിസി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡിൽ ദുബായ് മുനിസിപ്പാലിറ്റി ‘ഓർഗനൈസേഷൻ ഓഫ് ദ ഇയർ’ പുരസ്കാരം നേടി.

അബുദാബി ഗ്രാൻഡ് ഹയാത്തിൽ ഒക്ടോബർ 20, 21 തീയതികളിൽ നടന്ന 14-ാമത് വാർഷിക ഉച്ചകോടിയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് മുനിസിപ്പാലിറ്റി ഈ മേഖലയിൽ ജിസിസി പുരസ്കാരം സ്വന്തമാക്കുന്നത്. 2025-ൽ മികച്ച സർക്കാർ സ്ഥാപനത്തിനുള്ള അവാർഡും മുനിസിപ്പാലിറ്റി നേടിയിരുന്നു. ഭരണനിർവഹണം, നയരൂപീകരണം, നേതൃപാടവ വികസനം എന്നിവയിൽ യുവ ഉദ്യോഗസ്ഥരെ പങ്കാളികളാക്കുന്നതിനുള്ള മികച്ച മാതൃകയാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

നിലവിൽ ദുബായ് മുനിസിപ്പാലിറ്റിയിലെ നേതൃപദവികളിൽ 18 ശതമാനവും യുവ ഉദ്യോഗസ്ഥരാണ്. മുനിസിപ്പാലിറ്റിയുടെ വിവിധ സമിതികളിലും ടീമുകളിലും 52 ശതമാനം യുവ പ്രാതിനിധ്യമുണ്ട്. യുവജന പങ്കാളിത്തം വ്യവസ്ഥാപിതമാക്കുന്നതിനായി ആദ്യത്തെ ‘ഇന്റഗ്രേറ്റഡ് യൂത്ത് പോളിസി’ നടപ്പിലാക്കിയ മുനിസിപ്പാലിറ്റി, 2026-ലെ യുവജന വികസന പദ്ധതികൾക്കായി 10 ലക്ഷം ദിർഹം (AED 1 million) പ്രത്യേക ബജറ്റും വകയിരുത്തിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും യുവ ജീവനക്കാരും തമ്മിലുള്ള ആശയവിനിമയ വേദികൾ പാദവാർഷിക അടിസ്ഥാനത്തിൽ രണ്ടിൽ നിന്ന് മുപ്പതിലധികമായി ഉയർത്താനും സാധിച്ചു.

യുഎഇ നാഷണൽ യൂത്ത് അജണ്ട 2030, യുഎഇ സെന്റിനിയൽ 2071 എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് മുനിസിപ്പാലിറ്റിയുടെ ഈ പ്രവർത്തനങ്ങൾ.

മാറ്റങ്ങളെ മുൻകൂട്ടി കാണാനും നൂതന ആശയങ്ങൾ സ്വീകരിക്കാനും കഴിവുള്ള സർക്കാർ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് യുവജന ശാക്തീകരണം അനിവാര്യമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലിത പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങളും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങളും മുൻനിർത്തിയാണ് യുവതലമുറയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2026-ൽ മാത്രം 42-ലധികം പ്രത്യേക പദ്ധതികളാണ് ദുബായ് മുനിസിപ്പാലിറ്റി യൂത്ത് കൗൺസിൽ നടപ്പിലാക്കിയത്. 2025-ൽ 54 പദ്ധതികൾ പൂർത്തിയാക്കിയിരുന്നു. ഈ വർഷം 350-ലധികം ഉദ്യോഗസ്ഥർ പങ്കാളികളായ പദ്ധതികളിൽ 99.37 ശതമാനം സംതൃപ്തി നിരക്ക് രേഖപ്പെടുത്തി.

സുസ്ഥിരതാ വികസനത്തിനായി യുവ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഒന്നിപ്പിക്കുന്ന ‘സസ്റ്റൈനബിലിറ്റി ലീഡേഴ്സ് ലാബ്’, തൊഴിൽ നൈപുണ്യ വികസനത്തിനുള്ള ‘യൂത്ത് സ്കിൽസ് ഗൈഡ്ബുക്ക്’, ‘എ ഡേ വിത്ത് എ ലീഡർ’ എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി എത്തുന്ന ഇന്റേണുകൾക്ക് യുവ ഉദ്യോഗസ്ഥർ തന്നെ മാർഗനിർദേശം നൽകുന്ന ‘ജേർണി കംപാനിയൻ’ പദ്ധതിയിലൂടെ ഇരുന്നൂറിലധികം പേർക്ക് പരിശീലനം നൽകി. അഞ്ചിൽ 4.87 റേറ്റിംഗ് നേടിയ ഈ പദ്ധതി പിന്നീട് മുനിസിപ്പാലിറ്റിയുടെ എച്ച്ആർ പരിശീലന നടപടികളുടെ സ്ഥിരം ഭാഗമായി മാറി.

യുവജന ശാക്തീകരണം കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രായോഗിക വളർച്ചയിലേക്കും ഭരണപരമായ മികവിലേക്കും നയിക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി യൂത്ത് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഫ്ഗാൻ പറഞ്ഞു.

13 ആഭ്യന്തര വിഭാഗങ്ങൾ, 29 ബാഹ്യ സ്ഥാപനങ്ങൾ, മൂന്ന് അന്താരാഷ്ട്ര സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് യൂത്ത് കൗൺസിലിന്റെ പ്രവർത്തനം. യുഎഇ ഫെഡറൽ യൂത്ത് അതോറിറ്റിയുമായി ചേർന്ന് 39-ലധികം ദേശീയ സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുക്കാനും 2025-26 കാലയളവിൽ എട്ട് അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങളുടെ ഭാഗമാകാനും യുവ ഉദ്യോഗസ്ഥർക്ക് അവസരം ലഭിച്ചു. നിർമിത ബുദ്ധി (AI), സുസ്ഥിരത, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടാൻ ഇത് സഹായിച്ചു.

യുവ സംരംഭകർക്കായി വാണിജ്യ ഇടങ്ങൾ ഒരുക്കുന്ന ‘#പ്രൗഡ് ഓഫ് അവർ യൂത്ത്’ (#Proud of Our Youth) പദ്ധതിക്ക് പുറമെ, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പതിനായിരത്തിലധികം വൃക്ഷത്തൈകളും 4,620 ഇഫ്താർ ഭക്ഷണപ്പൊതികളും വിതരണം ചെയ്യാനും യൂത്ത് കൗൺസിൽ നേതൃത്വം നൽകി.

Tags: Dubai MunicipalityDubai NewsGCC GOV HR AwardsMarwan Ahmed bin GhalitaPublic Sector LeadershipUAE GovernmentYouth Empowerment

RelatedPosts

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

Dubai Municipality has achieved ISO 14064-1 certification for greenhouse gas measurement, becoming the first entity in the Middle East to secure the benchmark.
Environment

ഹരിതഗൃഹ വാതക ബഹിർഗമന നിർണയത്തിൽ ദുബായ് മുൻസിപ്പാലിറ്റിക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ

Dubai Municipality opens registration for sixth season of Farmers’ Market, expanding opportunities for Emirati farmers and local businesses
Business

ദുബായ് ഫാർമേഴ്സ് മാർക്കറ്റ് ആറാം സീസൺ: രജിസ്ട്രേഷൻ ആരംഭിച്ചു

UAE forecasters warn of heavy rain waves in early November, while the NCM monitors a strong El Niño event running through early 2027.
Weather

നവംബർ ആദ്യവാരം യുഎഇയിൽ ശക്തമായ മഴയ്ക്ക് സാധ്യത

UAE Food Bank and ADNH Catering sign an agreement to redirect surplus meals safely to charities and target a 20% annual reduction in food waste.
Business

ഭക്ഷ്യ പാഴാക്കൽ 20 ശതമാനം കുറയ്ക്കാൻ യുഎഇ ഫുഡ് ബാങ്കും എഡിഎൻഎച്ച് കാറ്ററിംഗും കൈകോർക്കുന്നു

ഇറാം ഹോൾഡിങ്‌സ് ചെയർമാൻ സിദ്ദിഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്കർ പുരസ്കാരം
Uncategorized

ഇറാം ഹോൾഡിങ്‌സ് ചെയർമാൻ സിദ്ദിഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്കർ പുരസ്കാരം

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു
Uncategorized

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

kanthapuram-preethiyinda-bedtime-stories-sharjah-book-fair
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പ്, ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’ ഗ്രാൻ്റ് റിലീസ് നാളെ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.