45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ ടി.എം. സിറാജുദ്ദീൻ പ്രകാശനം നിർവഹിച്ചു

ഷാർജ, യുഎഇ — എഴുത്തുകാരൻ ഉണ്ണി പുന്നാര രചിച്ച ‘രക്തബന്ധങ്ങൾക്കപ്പുറം’ എന്ന പുസ്തകം 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് 2026 നവംബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിലാണ് നടന്നത്.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് (യുഎഇ, ഒമാൻ) ബിസിനസ് ഡെവലപ്മെന്റ് ആൻഡ് കോർപ്പറേറ്റ് റിലേഷൻസ് വിഭാഗം മേധാവി ടി.എം. സിറാജുദ്ദീൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ട്രിനിറ്റി ടെക്സസ് റിയാലിറ്റി എൽഎൽസി മാനേജിങ് ഡയറക്ടർ സിന്ധു ബിജു ആദ്യ പ്രതി ഏറ്റുവാങ്ങി.
മാധ്യമപ്രവർത്തകനും യുഎഇ വാർത്ത ന്യൂസ് മിഡിൽ ഈസ്റ്റ് ചീഫ് എഡിറ്ററും സ്ഥാപകനുമായ അനൂപ് കീച്ചേരി പുസ്തകാവതരണം നടത്തി. മാധ്യമപ്രവർത്തകരായ അരുൺ രാഘവൻ, അരുൺ പറാട്ട് (ബിഗ് ടിവി), പ്രഭാഷകനും ടെലിവിഷൻ അവതാരകനുമായ ഹരി പത്തനാപുരം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. നവംബർ നാല് മുതൽ 15 വരെയാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറിയത്.










