• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

ലോകത്തിലെ ആദ്യ ‘നോളജ് റെഡിനസ് അക്രഡിറ്റേഷൻ’ ദുബായിൽ ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
26 minutes ago
in Tech
Reading Time: 2 mins read
22 0
GDRFA Dubai unveils the world's first Knowledge Readiness Accreditation at the Knowledge Summit to assess institutional resilience and AI data readiness.
121
VIEWS
Share on WhatsappShare on Facebook

വിവരങ്ങളും ജീവനക്കാരുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി മികച്ച തീരുമാനങ്ങളെടുക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന ആഗോള വിലയിരുത്തൽ സംവിധാനം ജിഡിആർഎഫ്എ ദുബായ് പുറത്തിറക്കി

ദുബായ്: വിവരങ്ങളും ജീവനക്കാരുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പുതിയ അറിവ് സൃഷ്ടിക്കാനും അതിന്റെ അടിസ്ഥാനത്തിൽ മികച്ച തീരുമാനങ്ങളെടുക്കാനും സ്ഥാപനങ്ങൾക്ക് എത്രത്തോളം കഴിയുമെന്ന് വിലയിരുത്തുന്ന ലോകത്തിലെ ആദ്യത്തെ ‘നോളജ് റെഡിനസ് അക്രഡിറ്റേഷൻ’ ദുബായിൽ ആരംഭിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) മേൽനോട്ടത്തിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്.

പ്രാദേശികവും രാജ്യാന്തരവുമായ സ്ഥാപനങ്ങളുടെ അറിവ് കൈകാര്യം ചെയ്യാനുള്ള ശേഷി അളക്കാനും അത് മെച്ചപ്പെടുത്താൻ വഴികാട്ടാനും ലക്ഷ്യമിടുന്ന ഈ അക്രഡിറ്റേഷൻ ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണെന്ന് ജിഡിആർഎഫ്എ അറിയിച്ചു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷനും ഐക്യരാഷ്ട്രസഭാ വികസന പരിപാടിയും (യുഎൻഡിപി) സംയുക്തമായി ദുബായിൽ സംഘടിപ്പിച്ച നോളജ് സമ്മിറ്റിന്റെ പ്രത്യേക പതിപ്പിനോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ‘മാറുന്ന ലോകത്ത് പ്രതിസന്ധികളെ നേരിടാൻ അറിവ്’ എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.

പുതിയ അക്രഡിറ്റേഷൻ മാതൃകയ്ക്ക് ഗ്ലോബൽ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (GInI) ‘ഇന്നവേഷൻ എൻഡോഴ്‌സ്‌മെന്റ് – ടിയർ 1’ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മാതൃകയുടെ ശാസ്ത്രീയ അടിത്തറ, വിലയിരുത്തൽ രീതി, രൂപകൽപന, നടപ്പാക്കൽ, ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരം നൽകിയത്.

അഞ്ച് മേഖലകളിൽ വിലയിരുത്തൽ

അറിവ് വിശകലനം ചെയ്യുക, രേഖപ്പെടുത്തി പങ്കുവെക്കുക, പ്രയോജനപ്പെടുത്തുക, പുതിയ അറിവ് സൃഷ്ടിക്കുക, അറിവിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തയ്യാറെടുക്കുക എന്നീ അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്.

പദ്ധതികളിൽനിന്ന് ലഭിക്കുന്ന പാഠങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ, അവ മറ്റു വിഭാഗങ്ങളുമായി പങ്കുവെക്കുന്നുണ്ടോ, തുടർന്നുള്ള തീരുമാനങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ വൻതോതിലുള്ളതും പൊതുവായി ലഭ്യമായതും തത്സമയമുള്ളതുമായ ഡാറ്റ വിശകലനം ചെയ്യാനുള്ള ശേഷിയും വിലയിരുത്തലിന്റെ ഭാഗമാണ്.

ശേഖരിച്ച അറിവിൽനിന്ന് പ്രവചന മാതൃകകൾ വികസിപ്പിച്ച് അപകടസാധ്യതകളും പ്രതിസന്ധികളും നേരത്തേ തിരിച്ചറിയാനും പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കാനും ഇതിലൂടെ സ്ഥാപനങ്ങൾക്ക് സാധിക്കും. ഗവേഷണത്തിലൂടെയും നവീകരണത്തിലൂടെയും ലഭിക്കുന്ന അറിവ് പുതിയ പരിഹാരങ്ങളും പ്രവർത്തനരീതികളും വികസിപ്പിക്കാനും ഉപയോഗപ്പെടുത്താം.

അതിവേഗം മാറുന്ന സാഹചര്യങ്ങളിൽ ഭാവിയെ നേരിടാനും പ്രവർത്തനമികവ് നിലനിർത്താനും സ്ഥാപനങ്ങൾക്ക് അറിവ് നിർണായകമാണെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. പ്രവർത്തനാനുഭവങ്ങളിൽനിന്ന് തുടർച്ചയായി പഠിക്കുകയും വൈദഗ്ധ്യം പങ്കുവെക്കുകയും അതിലൂടെ പൊതുജനങ്ങൾക്കുള്ള സേവനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപന മാതൃക വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അറിവ് കൈകാര്യം ചെയ്യുന്നതിൽ തങ്ങൾ എവിടെ നിൽക്കുന്നുവെന്നും ഏതൊക്കെ മേഖലകളിൽ മെച്ചപ്പെടണമെന്നും വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനം സ്ഥാപനങ്ങളെ സഹായിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ സിഇഒ ജമാൽ ബിൻ ഹുവൈറെബ് പറഞ്ഞു.

ജിഡിആർഎഫ്എ ദുബായിയുടെ സ്വന്തം പ്രവർത്തനാനുഭവത്തിൽനിന്ന് വികസിപ്പിച്ചെടുത്ത ഈ മാതൃക പ്രാദേശികമായും രാജ്യാന്തരതലത്തിലും നടപ്പാക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വിജയങ്ങളും വീഴ്ചകളും പതിവായി അവലോകനം ചെയ്യുക, ജീവനക്കാർക്കും വിവിധ വിഭാഗങ്ങൾക്കും പങ്കാളികൾക്കുമിടയിൽ അറിവ് കൈമാറുക, പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും പുതുക്കി സൂക്ഷിക്കുക എന്നിവയും പുതിയ സംവിധാനം പ്രോത്സാഹിപ്പിക്കുന്നു.

Tags: Artificial IntelligenceDUBAIGDRFA DubaiGovernanceInnovationKnowledge Readiness AccreditationKnowledge SummitUAE news

RelatedPosts

GDRFA Dubai launches the RDI Lab and AI Future Lab to test digital solutions, analyze data, and upgrade visa, residency, and immigration services.
Tech

പൊതുജന സേവനങ്ങളുടെ നിലവാരം ഉയർത്താൻ ജിഡിആർഎഫ്എ ദുബായ് രണ്ട് ലാബുകൾ ആരംഭിച്ചു

Pravasi Legal Cell expands to Ras Al Khaimah, appointing Sreedharan Prasad as president and A.K. Sethunath as general secretary to aid Indian expats.
Ras Al Khaimah (RAK)

പ്രവാസി ലീഗൽ സെൽ റാസൽ ഖൈമയിൽ റീജണൽ യൂണിറ്റ് രൂപീകരിച്ചു

Mona Ghanem Al Marri highlights how content creators help share Dubai's achievements and values globally at a Dubai Press Club and Sports Council session.
Entertainment

ദുബായുടെ കഥ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് നിർണായക പങ്ക്: മോന അൽ മർറി

Amal Al Watan Volunteering Team hosts a blood donation drive at Al Jaddaf Blood Donation Center in Dubai on Dec 3, 2026, for the 55th Eid Al Etihad.
Health

ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ രക്തദാന ക്യാമ്പ് ഡിസംബർ മൂന്നിന്

UN Secretary-General António Guterres calls for an international AI safety framework and independent oversight at the Bridgetown Special Summit.
Tech

നിർമ്മിതബുദ്ധി സുരക്ഷയ്ക്ക് ആഗോള ചട്ടക്കൂട് അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ

UAE: 11 killed in passenger bus and truck crash in Ras Al Khaimah
UAE

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

GDRFA Dubai launches the RDI Lab and AI Future Lab to test digital solutions, analyze data, and upgrade visa, residency, and immigration services.
Tech

പൊതുജന സേവനങ്ങളുടെ നിലവാരം ഉയർത്താൻ ജിഡിആർഎഫ്എ ദുബായ് രണ്ട് ലാബുകൾ ആരംഭിച്ചു

Pravasi Legal Cell expands to Ras Al Khaimah, appointing Sreedharan Prasad as president and A.K. Sethunath as general secretary to aid Indian expats.
Ras Al Khaimah (RAK)

പ്രവാസി ലീഗൽ സെൽ റാസൽ ഖൈമയിൽ റീജണൽ യൂണിറ്റ് രൂപീകരിച്ചു

Policybazaar introduces UAE's first mileage-based Pay-As-You-Drive car insurance and Smart Return Term Plan with 100% premium refund and exit option.
Business

യുഎഇയിൽ ആദ്യമായി ഓടുന്ന ദൂരത്തിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവുമായി പോളിസിബസാർ

Malabar Gold & Diamonds and KMCC launch Med Access in the UAE, providing free prescribed medicines to low-income residents earning under AED 1,500 monthly.
Business

കുറഞ്ഞ വരുമാനക്കാർക്ക് സൗജന്യ മരുന്നുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും കെ.എം.സി.സിയും; ‘മെഡ് ആക്സസ്’ പദ്ധതിക്ക് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.